ദുബൈ: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് സ്വർണവില വര്‍ധനയില്‍നിന്ന് സംരക്ഷണം ഉറപ്പാക്കുന്ന പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു. ആകെ തുകയുടെ 10 ശതമാനം മുന്‍കൂറായി നല്കി സ്വര്‍ണനിരക്ക് ബ്ലോക്ക് ചെയ്യാം. ഒക്ടോബര്‍ 22നുമുമ്പ് ഈ ഓഫർ സ്വീകരിക്കുന്നവർക്ക് 100 ദിര്‍ഹത്തിന്റെ സൗജന്യ ഡയമണ്ട് ഗിഫ്റ്റ് വൗച്ചറും ലഭിക്കും. ഇതുവഴി നവംബര്‍ 12 വരെ സ്വർണനിരക്കിലെ വ്യതിയാനത്തിൽനിന്ന് സംരക്ഷണം നേടാം.
ഓഫർ സ്വീകരിക്കുന്നവർക്ക് വാങ്ങുമ്പോള്‍ വില കൂടുകയാണെങ്കില്‍ ബുക്ക് ചെയ്ത നിരക്കില്‍തന്നെ സ്വര്‍ണം വാങ്ങാനും വില കുറയുകയാണെങ്കില്‍ കുറഞ്ഞ നിരക്കില്‍ സ്വര്‍ണം വാങ്ങാനും കഴിയും.
മലബാര്‍ ഗോള്‍ഡിന്റെ ഷോറൂമുകളിലൂടെ നേരിട്ടും മൊബൈല്‍ ആപ് വഴിയും പണമടക്കാം. ഒക്ടോബര്‍ 22നുമുമ്പ് ഒരു ഉപഭോക്താവ് നടത്തുന്ന ആദ്യത്തെ 10 ശതമാനം മുന്‍കൂര്‍ ബുക്കിങ്ങിന് മാത്രമേ സൗജന്യ വൗച്ചര്‍ ലഭ്യമാകൂ. ഗിഫ്റ്റ് വൗച്ചര്‍ നവംബര്‍ 12നോ അതിനുമുമ്പോ ഏതെങ്കിലും മലബാര്‍ ഗോള്‍ഡ് ഷോറൂമില്‍നിന്ന് വീണ്ടെടുക്കാം.
ഉത്സവസീസണുകളിൽ ഉപഭോക്താക്കള്‍ക്ക് പരമാവധി ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് പരിശ്രമിക്കുന്നതെന്ന് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു.
ആദ്യത്തെ അഡ്വാന്‍സ് ബുക്കിങ്ങിന് ലഭിക്കുന്ന ഡയമണ്ട് ഗിഫ്റ്റ് വൗച്ചര്‍ ഉത്സവകാല ഷോപ്പിങ്ങിന് കൂടുതല്‍ മൂല്യം ഉറപ്പാക്കുമെന്നും ഷംലാല്‍ അഹമ്മദ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.