ദുബൈ: മാസം തികയാതെ പ്രസവിച്ചതിലൂടെ കാഴ്ച നഷ്ടപ്പെട്ടേക്കാവുന്ന അവസ്ഥയിൽനിന്ന് നാലുമാസം പ്രായമുള്ള കുഞ്ഞിനെ രക്ഷിച്ച് ആസ്റ്റർ ഹോസ്പിറ്റൽ. സ്റ്റേജ് 3 റെറ്റിനോപ്പതി ഓഫ് പ്രീമെച്യൂരിറ്റി (ആർ.ഒ.പി) ബാധിച്ച ഫിലിപ്പിനോ ശിശുവിനെയാണ് ഖിസൈസിലെ ആസ്റ്റർ ഹോസ്പിറ്റലിലെ ഓഫ്താൽമോളജി സ്പെഷലിസ്റ്റ് ഡോ. ഭൂപതി മുരുകവേൽ, അനസ്തേഷ്യോളജി സ്പെഷലിസ്റ്റ് ഡോ. മനീഷ് ശ്രീനിവാസ് മൂർത്തി എന്നിവരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി രക്ഷിക്കാനായത്. കുഞ്ഞിന്റെ രണ്ട് കണ്ണുകളിലും പെരിഫറൽ ലേസർ ഫോട്ടോ കോഗ്യുലേഷൻ ഉപയോഗിച്ചായിരുന്നു ചികിത്സ.
എൻ.ഐ.സി.യുവിലെ നേത്രരോഗ പരിചരണത്തിനിടയിലും തുടർപരിശോധനയിലും കുഞ്ഞിന് ശ്വാസംമുട്ടൽ അനുഭവപ്പെട്ടതാണ് രോഗനിർണയത്തിലേക്ക് നയിച്ചത്. നാലു മാസവും 25 ദിവസവും പ്രായമുള്ളപ്പോൾ കുഞ്ഞിന് രണ്ട് കണ്ണുകളിലും പ്ലസ് ഡിസീസ് ഉള്ള സ്റ്റേജ് 3 ആർ.ഒ.പി രോഗനിർണയം ലഭിച്ചു. തുടർന്ന് സമഗ്രമായ പ്രീ-അനസ്തേഷ്യ മൂല്യനിർണയത്തെത്തുടർന്ന്, ഐ.ഡി.ഒ (പരോക്ഷ) ലേസർ ഉപയോഗിച്ച് പെരിഫറൽ ലേസർ ഫോട്ടോകോഗുലേഷനായി മെഡിക്കൽ സംഘം ഒരു ചികിത്സാപദ്ധതി ആവിഷ്കരിക്കുകയായിരുന്നു. കുഞ്ഞിന്റെ സുപ്രധാന നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് ഓരോ നടപടിക്രമങ്ങളും പൂർത്തിയാക്കിയതിനാലാണ് വിജയകരമായ ഫലം ഉറപ്പാക്കാനായതെന്നും മെഡിക്കൽസംഘം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.