റാസല്‍ഖൈമ: അപകടകരമായ രീതിയില്‍ വാഹനം ഉപയോഗിക്കുകയും വിഡിയോ സമൂഹമാധ്യമത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്ത മൂന്നു യുവാക്കളെ റാക് പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വന്തത്തിനും സമൂഹത്തിനും പൊതു മുതലിനും നഷ്ടമുണ്ടാക്കുന്നതിന് വഴിവെക്കുന്നതായിരുന്നു യുവാക്കളുടെ പ്രവര്‍ത്തനമെന്ന് അധികൃതര്‍ വ്യക്തമാക്കി. പൊതുനിരത്തില്‍ സാഹസികമായരീതിയില് വാഹനം ഉപയോഗിക്കുകയും സമൂഹമാധ്യമത്തില്‍ പ്രചരിപ്പിക്കുകയും വഴി തെറ്റായ സന്ദേശമാണ് ഇവര്‍ നല്‍കിയത്. വിഡിയോ പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനുള്ളിലാണ് 20 വയസ്സുകാരായ യുവാക്കളെ പൊലീസ് വലയിലാക്കിയത്.
ഗതാഗത നിയമങ്ങള്‍ ജാഗ്രതപൂര്‍വം പാലിക്കപ്പെടേണ്ടതാണെന്ന് റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് അല്‍ നുഐമി അഭിപ്രായപ്പെട്ടു. സുരക്ഷ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ റാക് പൊലീസ് നിലകൊള്ളും.
അശ്രദ്ധമായി വാഹനം ഉപയോഗിക്കുന്നവര്‍ക്കെതിരെയുള്ള നിയമ നടപടി സ്വീകരിക്കുകയും ശിക്ഷാനടപടികള്‍ ഉറപ്പാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ദിനം പ്രതി വിവിധ പരിപാടികളാണ് നടക്കുന്നത്. പ്രത്യേക പരിശോധന വിഭാഗവും പ്രവര്‍ത്തിക്കുന്നുണ്ട്. യുവാക്കളുടെ നടപടികള്‍ മുന്‍നിര്‍ത്തി ട്രാഫിക് ആൻഡ് പട്രോള്‍ വകുപ്പ് മേധാവി ലെഫ്. കേണല്‍ സാലിം ബുര്ഗുയ്ബയുടെ നേതൃത്വത്തില്‍ പ്രത്യേക വര്‍ക് ടീം രൂപവത്കരിക്കാന്‍ റാക് പൊലീസ് മേധാവി അലി അബ്ദുല്ല നിർദേശിച്ചു. അപകടകരവും അശ്രദ്ധവുമായ വാഹന ഉപയോഗം ശ്രദ്ധയില്‍പ്പെടുന്നവര്‍ക്ക് 999, 901 നമ്പറുകളില്‍ അധികൃതരെ അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.