അ​തി​സാ​ഹ​സി​ക​രു​ടെ മ​രു(​ര​ണ)​പ്പാ​ച്ചി​ലു​ക​ള്‍

ഒ​റ്റ​യ്ക്ക്​ ഒ​രു കാ​ര​ണ​വ​ശാ​ലും മ​രു​ഭൂ​മി​യി​ലേ​ക്ക് പ്ര​വേ​ശി​ക്ക​രു​ത്. ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​ന​ങ്ങ​ള്‍ നേ​ടി​യി​ട്ടു മാ​ത്ര​മേ ഉ​ള്‍മേ​ഖ​ല​ക​ളി​ലേ​ക്ക് ക​യ​റാ​വൂ. ഇ​പ്പോ​ള്‍ കാ​ണു​ന്ന മ​രു​ഭൂ​മി​യും മ​ണ​ല്‍ക്കു​ന്നു​ക​ളു​മ​ല്ല കു​റ​ച്ചു​ക​ഴി​യു​മ്പോ​ള്‍ ഉ​ണ്ടാ​വു​ക. കാ​റ്റി​ന് അ​നു​സ​രി​ച്ച് രൂ​പ​വും ഭാ​വ​വും മാ​റും. അ​തി​നാ​ല്‍ ച​തി​ക്കു​ഴി​ക​ള്‍ ധാ​രാ​ള​മു​ണ്ട്

പ്ര​വാ​സ ലോ​ക​ത്തെ ജീ​വി​ത നേ​ര​ങ്ങ​ളെ പ​ല രീ​തി​യി​ലാ​ണ് ആ​ഘോ​ഷി​ക്ക​പ്പെ​ടാ​റ്. കാ​ല​ങ്ങ​ള്‍ക്ക​പ്പു​റം ഓ​ര്‍ത്തെ​ടു​ക്കാ​ന്‍ കാ​ല​ത്തി​ന്‍റെ കൈ​യൊ​പ്പ് ചാ​ര്‍ത്തി ഏ​ടു​ക​ള്‍ സൂ​ക്ഷി​ക്കു​ന്ന​വ​ര്‍. പ്ര​വാ​സി​ക​ളി​ലെ അ​തി​സാ​ഹ​സി​ക​രു​ടെ അ​റ്റ​മി​ല്ലാ​തെ പ​ര​ന്നു കി​ട​ക്കു​ന്ന വ​ന്യ​മാ​യ മ​രു​ഭൂ​മി​യി​ലെ റേ​സി​ങ്ങു​ക​ള്‍ ഹ​ര​മാ​ക്കി​യ​വ​രു​മു​ണ്ടീ ഇ​മാ​റാ​ത്തി​ല്‍. വ​ന്‍ മ​ണ​ല്‍ക്കു​ന്നു​ക​ളും ഭീ​ക​ര​മാ​യ മ​ര​ണ​ക്കു​ഴി​ക​ളും താ​ണ്ടി ചു​ട്ടു​പൊ​ള്ളു​ന്ന സൂ​ര്യ​നു കീ​ഴെ സാ​ഹ​സി​ക വി​നോ​ദ​ങ്ങ​ളു​ടെ വ​ര്‍ണ​ക്കൊ​ടി​ക​ള്‍ പാ​റി​ക്കു​ന്ന​വ​ര്‍.

അ​വ​ധി ദി​ന​ങ്ങ​ളെ ആ​വേ​ശ​മാ​ക്കാ​ന്‍ മ​രു​ഭൂ​മി​യി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ളു​മാ​യി പാ​ഞ്ഞു​ക​യ​റു​ന്ന​വ​രേ​ക്കു​റി​ച്ചാ​ണ്. പ​ല പേ​രു​ക​ളി​ല്‍ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ല്‍ ഓ​ഫ് റോ​ഡ് റൈ​ഡേ​ഴ്‌​സ് സ​ജീ​വ​മാ​ണ് യു.​എ.​ഇ​യി​ല്‍. മ​ണ​ലി​ല്‍ പോ​വു​ന്ന​തി​നാ​യി പ്ര​ത്യേ​കം ഒ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്തി​യും വാ​ഹ​ന​ങ്ങ​ള്‍ക്ക് ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ കൂ​ട്ടി​ച്ചേ​ര്‍ത്തും സ​ര്‍വ സ​ജ്ജ​രാ​യ​വ​രു​ടെ സം​ഘം.


സ്വ​ന്ത​മാ​യി ബി​സി​ന​സ് ന​ട​ത്തു​ന്ന​വ​രും ജോ​ലി ചെ​യ്യു​ന്ന​വ​രു​മാ​യ നി​ര​വ​ധി മ​ല​യാ​ളി​ക​ളാ​ണ് വാ​ര​ന്ത്യ​ങ്ങ​ളി​ൽ സാ​ഹ​സി​ക യാ​ത്ര​യ്ക്കാ​യി മ​രു​ഭൂ​മി​യി​ലേ​ക്ക് പോ​വു​ന്ന​ത്. തി​ക​ഞ്ഞ പ​രി​ശീ​ല​നം സി​ദ്ധി​ച്ച ര​ണ്ടോ അ​തി​ല്‍ അ​ധി​ക​മോ പേ​രു​ണ്ടാ​വും ടീ​മി​നെ ന​യി​ക്കാ​ന്‍. ഏ​റ്റ​വും മു​ന്നി​ലു​ള്ള ആ​ളാ​ണ് മാ​ര്‍ഷ​ല്‍. ര​ണ്ടാ​മ​താ​യി പോ​വു​ന്ന​ത് ലീ​ഡ്. പി​ന്നാ​ലെ വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ര്‍ ലീ​ഡി​നെ വേ​ണം ഫോ​ളോ ചെ​യ്യാ​ന്‍.

കാ​ര​ണം മാ​ര്‍ഷ​ലി​ന്‍റെ യാ​ത്ര​യ്ക്ക് അ​നു​സ​രി​ച്ച് പി​റ​കെ വ​രു​ന്ന​വ​ര്‍ക്ക് നി​ര്‍ദേ​ശ​ങ്ങ​ള്‍ കൊ​ടു​ക്കു​ന്ന​ത് ലീ​ഡാ​ണ്. ഏ​റ്റ​വും ഒ​ടു​ക്കം സ്വീ​പ്പ് ഉ​ണ്ടാ​വും. സ്വീ​പ്പാ​ണ് സം​ഘ​ത്തി​ല്‍ നി​ന്നും ആ​രും ക​ണ്ണി അ​ട​ര്‍ന്നു പോ​യി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​ക. കു​റ​ഞ്ഞ​ത് മൂ​ന്നു​പേ​രെ​ങ്കി​ലു​മു​ണ്ടെ​ങ്കി​ലേ യാ​ത്ര പാ​ടു​ള്ളൂ എ​ന്നാ​ണ് അ​ലി​ഖി​ത നി​യ​മം.

ഒ​റ്റ​യ്ക്ക്​ ഒ​രു കാ​ര​ണ​വ​ശാ​ലും മ​രു​ഭൂ​മി​യി​ലേ​ക്ക് പ്ര​വേ​ശി​ക്ക​രു​ത്. ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​ന​ങ്ങ​ള്‍ നേ​ടി​യി​ട്ടു മാ​ത്ര​മേ ഉ​ള്‍മേ​ഖ​ല​ക​ളി​ലേ​ക്ക് ക​യ​റാ​വൂ. ഇ​പ്പോ​ള്‍ കാ​ണു​ന്ന മ​രു​ഭൂ​മി​യും മ​ണ​ല്‍ക്കു​ന്നു​ക​ളു​മ​ല്ല കു​റ​ച്ചു​ക​ഴി​യു​മ്പോ​ള്‍ ഉ​ണ്ടാ​വു​ക. കാ​റ്റി​ന് അ​നു​സ​രി​ച്ച് രൂ​പ​വും ഭാ​വ​വും മാ​റും. അ​തി​നാ​ല്‍ ച​തി​ക്കു​ഴി​ക​ള്‍ ധാ​രാ​ള​മു​ണ്ട്. ച​ക്ര​ങ്ങ​ളു​ടെ കാ​റ്റ് പ​ര​മാ​വ​ധി കു​റ​ച്ച്, മ​ണ​ലി​ല്‍ അ​മ​ര്‍ന്നാ​ണ് യാ​ത്ര.

മ​ര​ണ വൃ​ത്ത​ങ്ങ​ള്‍

ഒ​ട്ടും എ​ളു​പ്പ​മ​ല്ല, ഈ ​അ​തി സാ​ഹ​സി​ക ഡ്രൈ​വി​ങ്. ഓ​വ​ല്‍ ബൗ​ള്‍, റൗ​ണ്ട് ബൗ​ള്‍, ഇം​ഗ്ലീ​ഷ് ലെ​റ്റ​ര്‍ സി ​ടൈ​പ്പ് ബൗ​ള്‍, ഡെ​ത്ത് ബൗ​ള്‍, 360 ബൗ​ള്‍ എ​ന്നി​ങ്ങ​നെ നി​ര​വ​ധി വൃ​ത്ത​ങ്ങ​ളാ​ണ് ഓ​രോ യാ​ത്ര​യി​ലും മ​റി​ക​ട​ക്കു​ക. ക​ട​ന്നാ​ക്കു​ടു​ങ്ങി എ​ന്ന പേ​രി​ലും മ​ല​യാ​ളി​ക​ളു​ടേ​താ​യ സ്വ​ന്തം ബൗ​ളു​ക​ളു​മു​ണ്ട്.

പ​ല​പ്പോ​ഴും ചി​ല ബൗ​ളു​ക​ളി​ല്‍ തി​രി​ച്ചു ക​യ​റാ​നാ​വാ​ത്ത വി​ധം വാ​ഹ​നം പെ​ട്ടു പോ​കാ​റു​ണ്ട്. അ​ത്ത​രം പോ​യി​ന്‍റു​ക​ള്‍ പി​ന്നീ​ട് അ​യാ​ളു​ടെ പേ​രി​ലാ​വും അ​റി​യ​പ്പെ​ടു​ക. ഈ ​യാ​ത്ര​യി​ലെ ര​സ​ക​ര​മാ​യ അ​നു​ഭ​വ​ങ്ങ​ളും ഓ​ര്‍മ​ക​ളും ഇ​തൊ​ക്കെ​ത്ത​ന്നെ​യാ​ണ് എ​ന്ന​താ​ണ് പ്ര​ത്യേ​ക​ത.

2020 ദു​ബൈ​യി​ല്‍ ന​ട​ന്ന ജി.​പി.​എ​സ്. ച​ല​ഞ്ച് എ​ന്ന മ​ല്‍സ​ര​ത്തി​ല്‍ ആ​ദ്യ സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​യ ര​ഞ്ജു ജേ​ക്ക​ബ്, റി​സ്താ​ഷ് ഹൈ​ദ്രോ​സ് എ​ന്നി​വ​രും ടീ​മും ന​യി​ക്കു​ന്ന അ​റേ​ബ്യ​ന്‍ എ​ക്‌​സ്‌​പ്ലോ​റേ​ഴ്‌​സ് എ​ല്ലാ വാ​രാ​ന്ത്യ​ങ്ങ​ളി​ലും മ​രു​ഭൂ​മി​യി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ന്ന​വ​രാ​ണ്. ജി.​പി.​എ​സ്. ച​ല​ഞ്ച് എ​ന്നാ​ല്‍, യാ​തൊ​രു അ​റി​വു​മി​ല്ലാ​ത്ത മ​രു​ഭൂ​മി​യു​ടെ ജി.​പി.​എ​സ്. പോ​യി​ന്‍റു​ക​ള്‍ ന​ല്‍കും. കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ല്‍ അ​തി​ന്‍റെ മാ​പ്പ് ത​യ്യ​റാ​ക്ക​ണം.


ശേ​ഷം, ഏ​റ്റ​വും ചു​രു​ങ്ങി​യ റൂ​ട്ടി​ലൂ​ടെ കു​റ​ഞ്ഞ സ​മ​യ​ത്ത് ഓ​ടി​യെ​ത്തു​ന്ന​വ​ര്‍ വി​ജ​യി​ക്കും. കോ​വി​ഡി​നു മു​മ്പ് യു.​എ.​ഇ​യി​ലെ ഓ​ഫ് റൈ​ഡേ​ഴ്‌​സ് ക്ല​ബ്ബു​ക​ള്‍ ന​ട​ത്തി​യി​രു​ന്ന മ​ല്‍സ​രം വീ​ണ്ടും തി​രി​ച്ചു​വ​ര​വി​നൊ​രു​ങ്ങു​ക​യാ​ണ്. പു​തു​താ​യി മ​രു​ഭൂ യാ​ത്ര പോ​വാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രെ പ​രി​ശീ​ലി​പ്പി​ച്ചെ​ടു​ക്കാ​നും അ​റേ​ബ്യ​ന്‍ എ​ക്‌​സ്‌​പ്ലോ​റേ​ഴ്‌​സ സ​മ​യം ക​ണ്ടെ​ത്തു​ന്നു​ണ്ട്.

ഈ ​വി​നോ​ദ​ത്തെ ക​ച്ച​വ​ട​വ​ല്‍ക്ക​രി​ക്കാ​ന്‍ ഇ​വ​ര്‍ക്ക് താ​ല്‍പ​ര്യ​മി​ല്ല, പ​ക​രം, അ​ത്ര​മേ​ല്‍ സാ​ഹ​സി​ക​ത ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രെ കൂ​ടെ​ക്കൂ​ട്ടു​ന്നു എ​ന്നു​മാ​ത്രം. എം.​എം. സാ​ബി​ത്ത്, റി​യാ​സ്, കൃ​ഷ്ണ, അ​ജി​ത്ത്, സ​ജി​ന്‍, ഹ​രി, ജോ​ബി​ന്‍, സൂ​ര​ജ് തു​ട​ങ്ങി​യ​വ​ര്‍ അ​ട​ങ്ങു​ന്ന​താ​ണ് ടീം ​അ​റേ​ബ്യ​ന്‍ എ​ക്‌​സ്‌​പ്ലോ​റേ​ഴ്‌​സ്.

സെ​ല്‍ഫ് ഓ​ഫ് റോ​ഡ് ഡ്രൈ​വ് ഡ്യൂ​ണ്‍സ്

അ​ബൂ​ദ​ബി എ​മി​റേ​റ്റി​ല്‍ സ്വ​ന്ത​മാ​യി ഓ​ഫ് റോ​ഡ് റൈ​ഡ് ചെ​യ്യാ​നാ​യി ആ​റ് മേ​ഖ​ല​ക​ളെ അ​ട​യാ​ള​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ബൂ​ദ​ബി ഡി​പാ​ര്‍ട്ട്‌​മെ​ന്‍റ്​ ഓ​ഫ് ക​ള്‍ച്ച​ര്‍ ആ​ൻ​ഡ്​​ ടൂ​റി​സം ആ​ണ് ഓ​രോ ഡ്യൂ​ണ്‍സ് റൂ​ട്ടു​ക​ളും മാ​ര്‍ക്ക് ചെ​യ്തി​രി​ക്കു​ന്ന​ത്. അ​ല്‍ ഐ​ന്‍, അ​ല്‍ ദ​ഫ്ര റീ​ജ്യ​നു​ക​ളു​ടെ പ​രി​ധി​ക​ളി​ല്‍ വ​രു​ന്ന മ​രു​ഭൂ​മി​ക​ളാ​ണി​വ.


അ​ല്‍ റെ​മ (67 കി​ലോ​മീ​റ്റ​ര്‍), അ​ല്‍ ഐ​ന്‍ വൈ​റ്റ് സാ​ന്‍ഡ്‌​സ് (157 കി​ലോ​മീ​റ്റ​ര്‍), ഹ​മീം ലൂ​പ് (55 കി​ലോ​മീ​റ്റ​ര്‍), ഉ​മ്മു​ല്‍ ഔ​ഷ് (60 കി​ലോ​മീ​റ്റ​ര്‍), ലി​വ ക്രോ​സി​ങ് (109 കി​ലോ​മീ​റ്റ​ര്‍), അ​ള്‍ ഖ​സ്‌​ന (45 കി​ലോ​മീ​റ്റ​ര്‍) എ​ന്നീ മ​രു​ഭൂ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഓ​ഫ് റോ​ഡ് ചെ​യ്യാ​വു​ന്ന​താ​ണ്. ഭൂ ​ഘ​ട​ന അ​നു​സ​രി​ച്ച് ഓ​രോ​ന്നി​നും റാ​ങ്കും ന​ല്‍കി​യി​ട്ടു​ണ്ട്.

മൊ​രീ​ബ് മ​ണ​ല്‍ക്കൂ​ന​യി​ലെ ത്രി​ല്ല​ര്‍ മ​ല്‍സ​ര​ങ്ങ​ള്‍

ത്രി​ല്ല​ര്‍ മോ​ട്ടോ​ര്‍ സ്‌​പോ​ര്‍ട്‌​സ് മ​ത്സ​ര​ങ്ങ​ള്‍ അ​ര​ങ്ങേ​റു​ന്ന ലി​വ ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ ഫെ​സ്റ്റി​വ​ല്‍, ഓ​ഫ് റോ​ഡ് റൈ​ഡ് വി​നോ​ദ​ങ്ങ​ളി​ല്‍ ന​മ്പ​ര്‍ വ​ണ്‍ ആ​ണ്. ഫാ​ല്‍ക്ക​ണ്‍, ഒ​ട്ട​കം, കു​തി​ര എ​ന്നി​വ​ക​ളു​ടെ മ​ല്‍സ​ര​ങ്ങ​ള്‍ക്കു പു​റ​മേ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മ​ണ​ല്‍കൂ​ന​ക​ളി​ലൊ​ന്നാ​യ മൊ​രീ​ബ് മ​ണ​ല്‍ക്കൂ​ന​യു​ടെ മു​ക​ളി​ലേ​ക്കു​ള്ള കാ​റോ​ട്ട​മ​ല്‍സ​ര​മാ​ണ് പ്ര​ധാ​ന ആ​ക​ര്‍ഷ​ണം.

ഈ ​ഗ​ണ​ത്തി​ല്‍പെ​ടു​ന്ന പ​ശ്ചി​മേ​ഷ്യ​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ഫെ​സ്റ്റി​വ​ലാ​ണ് ലി​വ ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ ഫെ​സ്റ്റി​വ​ല്‍. മോ​ട്ടോ​ര്‍ സ്പോ​ര്‍ട്സ് മ​ല്‍സ​ര​ങ്ങ​ളി​ലെ ജേ​താ​ക്ക​ള്‍ക്ക് സ​മ്മാ​ന​ങ്ങ​ളും ന​ല്‍കി​വ​രു​ന്നു​ണ്ട്.

Tags:    
News Summary - Adventurous-desert racing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.