ദുബൈ: താലിബാൻ അധികാരം പിടിച്ചതിനെ തുടർന്ന് രാജ്യംവിട്ട അഫ്ഗാനിതാൻ പ്രസിഡൻറ് അഷ്റഫ് ഗനിക്ക് യു.എ.ഇ അഭയം നൽകി. മാനുഷികപരിഗണന നൽകിയാണ് ഗനിക്കും കുടുംബത്തിനും അഭയം നൽകിയതെന്ന് യു.എ.ഇ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.താലിബാനുമായി നടക്കുന്ന ചർച്ചകൾക്ക് പിന്തുണ നൽകുന്നതായി ഗനി വിഡിയോ സന്ദേശത്തിൽ പറഞ്ഞു.
ഹെലികോപ്ടർ നിറയെ പണവുമായാണ് താൻ പോയതെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ്. ഒരുജോഡി വസ്ത്രവും ചെരുപ്പുമായാണ് അഫ്ഗാൻ വിട്ടത്. അവിടെ നിന്നിരുന്നെങ്കിൽ കൊല്ലപ്പെടുമായിരുന്നു. രക്തച്ചൊരിച്ചിൽ ഒഴിവാക്കാനാണ് രാജ്യം വിട്ടത്. അഫ്ഗാനിൽ തുടർന്നിരുന്നെങ്കിൽ നജീബുള്ളയുടെ അവസ്ഥ തനിക്കും വരുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഞായറാഴ്ച താലിബാൻ സേന തലസ്ഥാനമായ കാബൂളിൽ പ്രവേശിച്ചതിനെ തുടർന്ന് ഗനി അയൽ രാജ്യമായ തജിക്കിസ്താനിലേക്ക് രക്ഷപ്പെട്ടിരുന്നു. ഇവിടെ നിന്ന് ഇദ്ദേഹം കുടുംബത്തോടൊപ്പം ഒമാനിലെത്തിയതായി പിന്നീട് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് യു.എ.ഇയിൽ എത്തിയതായി സ്ഥിരീകരണം വന്നത്. 2014മുതൽ ആറുവർഷത്തിലേറെ അഫ്ഗാൻ പ്രസിഡൻറായിരുന്നു ഗനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.