ദുബൈ: രാജ്യത്താകമാനം കഴിഞ്ഞ ദിവസം പെയ്ത മഴക്ക് പിന്നാലെ താപനില കുറയുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശനിയാഴ്ച രാജ്യത്ത് അന്തരീക്ഷം മേഘാവൃതമായിരിക്കും. എന്നാൽ, മഴ സാധ്യത കുറവാണ്. രാജ്യത്തെ പരമാവധി താപനില 29-34 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 14-19 ഡിഗ്രി സെൽഷ്യസും ആയി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീരപ്രദേശങ്ങളിൽ ഉയർന്ന താപനില 28-32 ഡിഗ്രി സെൽഷ്യസും മലയോര പ്രദേശങ്ങളിൽ 20-25 ഡിഗ്രി സെൽഷ്യസും ആയിരിക്കും. കഴിഞ്ഞ ദിവസം രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില ജബൽ ജെയ്സിൽ 13.9 ഡിഗ്രി സെൽഷ്യസാണ്. തീരപ്രദേശങ്ങളിൽ ഈർപ്പം 60-85 ശതമാനവും പർവതപ്രദേശങ്ങളിൽ 50-60 ശതമാനവും ആയിരിക്കുമെന്നും പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.