ദുബൈ: ഓൾ കേരള ഗൾഫ് മലയാളി അസോസിയേഷൻ (അഗ്മ) ഓണാഘോഷം സെപ്റ്റംബർ 24ന് ജെംസ്-ദുബൈ അമേരിക്കൻ അക്കാദമി സ്കൂളിൽ നടക്കും.
2011 മുതൽ ദുബൈയിലെ കലാസംസ്കാരിക മേഖലയിൽ സജീവമായ ‘അഗ്മ’ സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന മലയാളി കുടുംബ കൂട്ടായ്മയാണ്. ‘താളം മേളം പൊന്നോണം’ എന്ന പേരിൽ നടക്കുന്ന ഇത്തവണത്തെ ഓണാഘോഷത്തിൽ പൂക്കളമത്സരം, ഘോഷയാത്ര, തിരുവാതിര, ഫാഷൻ ഷോ, സംഘടനയിലെ അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധയിനം കലാപരിപാടികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
ഓടക്കുഴൽ മാസ്റ്റർ രാജേഷ് ചേർത്തലയും സംഘവും അവതരിപ്പിക്കുന്ന പരിപാടിയും ഇത്തവണ അഗ്മ ഓണാഘോഷത്തിന് മാറ്റുകൂട്ടുമെന്ന് സംഘാടകർ ദിനേശ് നായർ(പ്രോഗ്രാം ഡയറക്ടർ), ആർ.വി. നസീർ(പ്രസിഡന്റ്), നൗഷാദ് പുലാമന്തോൾ (ജന. സെക്രട്ടറി), ജിനീഷ് ജോസഫ് (ട്രഷറർ), സന്തോഷ് നായർ(ചീഫ് കോഓഡിനേറ്റർ) എന്നിവർ അറിയിച്ചു. ഓണാഘോഷത്തിന്റെ സംഘാടനത്തിനായി സരിൻ, ജിത്തു, ടീനു എന്നിവരുടെ നേതൃത്വത്തിൽ നൂറോളം പേരടങ്ങുന്ന ആഘോഷ കമ്മിറ്റി രൂപവത്കരിച്ചു. സിൽവർ സ്റ്റോമാണ് പരിപാടിയുടെ മുഖ്യ പ്രായോജകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.