അബൂദബി: എമിറേറ്റിലെ ഓട്ടോമോട്ടിവ്, മൊബിലിറ്റി, ട്രാന്സ്പോര്ട്ടേഷന് മേഖലയിൽ നൂതനമായ കണ്ടെത്തലുകള്‍ വികസിപ്പിക്കുന്നതിനായി അബൂദബി സാമ്പത്തിക വികസന വകുപ്പും (എ.ഡി.ഡി.ഇ.ഡി) എമിറേറ്റ്സ് ഡ്രൈവിങ് കമ്പനിയും (ഇ.ഡി.സി) കരാറൊപ്പിട്ടു. സ്വയം നിയന്ത്രിത വാഹനങ്ങള്‍ക്കായുള്ള ഗവേഷണവും രൂപകൽപനയും പ്രോത്സാഹിപ്പിച്ച് കാര്‍ബണ്‍ മുക്ത ലക്ഷ്യം കൈവരിക്കുന്നതിന് അബൂദബിയെ നയിക്കുകയാണ് കരാറിലൂടെ ഇരുകൂട്ടരും ലക്ഷ്യമിടുന്നത്. സുസ്ഥിര സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതിനും മേഖലയിലെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും ഓട്ടോമോട്ടീവ് വ്യവസായത്തിന്റെ വിതരണ ശൃംഖല മെച്ചപ്പെടുത്തുന്നതും കരാറിന്റെ ലക്ഷ്യങ്ങളിൽ ഉള്‍പ്പെടും. നവീകരണവും സാങ്കേതിക വികസനവും ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എ.ഡി.ഡി.ഇ.ഡിയും ഇ.ഡി.സിയും ഈ മേഖലയിലേക്ക് പ്രധാന പങ്കാളികളെയും നിക്ഷേപങ്ങളെയും തിരിച്ചറിയുകയും അവരെ മേഖലയിലേക്ക് ആകര്ഷിപ്പിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.