മൊ​ബൈ​ൽ അ​ഗ്രി​ക​ൾ​ച്ച​ർ ആ​ൻ​ഡ്​ വെ​റ്റ​റി​ന​റി സേ​വ​ന​ത്തി​ന്‍റെ ലോ​ഞ്ചി​ങ്​ ച​ട​ങ്ങ്

കാ​ർ​ഷി​ക സ​ഹാ​യ​ങ്ങ​ൾ ഇ​നി വീ​ട്ടി​ലെ​ത്തും

അ​ബൂ​ദ​ബി: കൃ​ഷി, മൃ​ഗ പ​രി​പാ​ല​നം എ​ന്നി സം​ബ​ന്ധി​ച്ച സേ​വ​ന​ങ്ങ​ളും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും വീ​ട്ടി​ലെ​ത്തു​ന്ന മൊ​ബൈ​ൽ അ​ഗ്രി​ക​ൾ​ച്ച​ർ ആ​ൻ​ഡ്​ വെ​റ്റ​റി​ന​റി സ​ർ​വീ​സു​മാ​യി യു.​എ.​ഇ സ​ർ​ക്കാ​ർ. വി​ദൂ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ കൃ​ഷി​ക്കും ക​ന്നു​കാ​ലി പ​രി​പാ​ല​ന​ത്തി​നും സ​ഹാ​യം എ​ത്തി​ക്കു​ക എ​ന്ന​താ​ണ്​ ല​ക്ഷ്യം.

ഇ​ത്ത​രം സ​ഹാ​യം എ​ത്തി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ പു​റ​ത്തി​റ​ക്കി. ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ൻ​ഷ്യ​ൽ​കാ​ര്യ മ​ന്ത്രി​യു​മാ​യി ശൈ​ഖ്​ മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ ലോ​ഞ്ചി​ങ്​ നി​ർ​വ​ഹി​ച്ചു. കാ​ബി​ന​റ്റ്​​കാ​ര്യ മ​ന്ത്രി മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​ല്ല അ​ൽ ഗ​ർ​ഗാ​വി, കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന-​പ​രി​സ്ഥി​തി കാ​ര്യ മ​ന്ത്രി മ​റി​യം ബി​ൻ​ത്​ മു​ഹ​മ്മ​ദ്​ അ​ൽ​മ​ഹീ​രി എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. കാ​ർ​ഷി​ക​മേ​ഖ​ല​ക​ളി​ലും ഫാ​മു​ക​ളി​ലും കൂ​ടു​ത​ൽ ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ൾ എ​ത്തി​ക്കാ​ൻ പു​തി​യ സം​വി​ധാ​നം ഉ​പ​ക​രി​ക്കും. ഇ​ത് സു​സ്ഥി​ര വി​ക​സ​ന​വും കാ​ർ​ഷി​ക വ​ള​ർ​ച്ച​യും വ​ർ​ദ്ധി​പ്പി​ക്കും. 

Tags:    
News Summary - Agricultural assistance will now be sent home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.