അബൂദബി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന അഹ്ലന് മോദി ചടങ്ങില്‍ സംബന്ധിക്കുന്നതിന് രജിസ്റ്റര്‍ ചെയ്ത ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം 60,000 കടന്നു. അബൂദബിയില്‍ സര്‍ക്കാര്‍ സൗജന്യമായി വിട്ടുനല്‍കിയ ഭൂമിയില്‍ നിര്‍മിച്ച ക്ഷേത്രമായ ബാപ്സ് മന്ദിര്‍ ഫെബ്രുവരി 14ന് ഉദ്ഘാടനം ചെയ്യുന്നതിനായാണ് മോദി അബൂദബിയിലെത്തുന്നത്. ഫെബ്രുവരി 13നാണ് പ്രവാസി സമൂഹവുമായി നരേന്ദ്ര മോദി അബൂദബിയില്‍ സംവദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.