ദുബൈ: അന്താരാഷ്ട്ര കുറ്റാന്വേഷക വിഭാഗമായ ഇൻറർപോൾ തലപ്പത്ത് മുതിർന്ന ഇമാറാത്തി പൊലീസ് ഉദ്യോഗസ്ഥൻ മേജർ ജന. നാസർ അൽ റഈസിയെ തെരഞ്ഞെടുത്തു. ഫ്രാൻസ് ആസ്ഥാനമായ ഇനറർപോളിെൻറ പ്രസിഡൻറായാണ് നാലുവർഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
നിലവിൽ യു.എ.ഇ ആഭ്യന്തര മന്ത്രാലത്തിന് കീഴിൽ ഇൻസ്പെക്ടർ ജനറലായി പ്രവർത്തിച്ചുവരികയാണ് ഇദ്ദേഹം. വ്യാഴാഴ്ച തുർക്കിയിൽ നടന്ന യോഗത്തിൽ സഹ സ്ഥാനാർത്ഥിയായ ചെക്ക് പോലീസ് കേണൽ സാർക്ക ഹവ്രാങ്കോവനേക്കാൾ കൂടുതൽ വോട്ടുകൾ നേടിയാണ് അൽ റഈസി തെരഞ്ഞെടുക്കപ്പെട്ടത്. ഇൻറർപോളിൽ അംഗങ്ങളായ 140 രാജ്യങ്ങളുടെ പ്രതിനിധികൾ തിരഞ്ഞെടുപ്പിന് സന്നിഹിതരായിരുന്നു.
1920ൽ ഇൻറർപോൾ രൂപീകൃതമായ ശേഷം ആദ്യമായാണ് പശ്ചിമേഷ്യയിൽ നിന്ന് ഒരാൾ ഈ പദവിയിലെത്തുന്നത്. പദവിയിലേക്ക് തെരഞ്ഞെടുകപ്പെട്ടത് വലിയ അംഗീകാരമാണെന്ന് മനസിലാക്കുന്നതായി അൽ റഈസി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.