അബൂദബി: പൊതുജനങ്ങളോട് സംവദിക്കാനും ഗതാഗത ബോധവത്കരണം നടത്താനും സംശയങ്ങൾക്ക് മറുപടി നൽകാനും മനുഷ്യശരീരത്തോട് സമാനമായ രീതിയിൽ തയാറാക്കിയ സ്മാർട്ട് റോബോട്ടിനെ വിന്യസിച്ച് അബൂദബി പൊലീസ്.
ചോദ്യങ്ങൾക്കെല്ലാം മറുപടി പറയാനാകുന്ന ഈ റോബോട്ടിനെ കുട്ടികൾക്ക് ക്ലാസെടുക്കാനും ഉപയോഗിക്കാനാവും. സ്കൂൾ ബസിനു പിന്നിൽ സ്റ്റോപ് സിഗ്നൽ പ്രദർശിപ്പിച്ചാൽ പിന്നിൽ വരുന്ന വാഹനങ്ങൾ നിർത്തണമെന്നതടക്കമുള്ള നിർദേശങ്ങൾ റോബോട്ട് പൊതുജനങ്ങൾക്ക് നൽകും.
അബൂദബി പൊലീസിലെ ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾസ് ഡയറക്ടറേറ്റ് ആണ് റോബോട്ട് പുറത്തിറക്കിയത്. ഡയറക്ടറേറ്റിലെ കേഡേഴ്സിന്റെ മേൽനോട്ടത്തിലാണ് റോബോട്ടിനെ പ്രോഗ്രാം ചെയ്തതെന്ന് അധികൃതർ അറിയിച്ചു. ഗതാഗതവുമായി ബന്ധപ്പെട്ട വിഡിയോ ബോധവത്കരണങ്ങൾ റോബോട്ടിലെ സ്ക്രീനിൽ പ്രദർശിപ്പിക്കും.
ഈ നൂതന സാങ്കേതികവിദ്യ പൊലീസിലും സുരക്ഷ പ്രവർത്തനങ്ങളിലും പ്രയത്നങ്ങൾ വർധിപ്പിക്കുകയും സമയലാഭമുണ്ടാക്കുകയും ഫലപ്രദമായ ഫലങ്ങൾ നൽകുകയും ചെയ്യുമെന്ന് ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾസ് ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ മഹ്മൂദ് യൂസഫ് അൽ ബലൂഷി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.