വിമാനയാത്ര നിരക്ക്: കേന്ദ്ര സർക്കാർ ഇടപെടണം -എം.ജി.സി.എഫ് വനിത വിഭാഗം

ഷാർജ: ഭീമമായ തോതിൽ വർധിപ്പിച്ച വിമാനയാത്ര നിരക്ക് കുറക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഷാർജ മഹാത്മഗാന്ധി കൾചറൽ ഫോറം (എം.ജി.സി.എഫ്) വനിത വിഭാഗം കൺവെൻഷൻ ആവശ്യപ്പെട്ടു. ഭീമമായ യാത്രാനിരക്കുമൂലം, വേനലവധിക്ക് നാട്ടിൽപോയ പല കുടുംബങ്ങളും സ്കൂളുകൾ തുറന്നിട്ടും തിരികെവരാൻ ഏറെ ബുദ്ധിമുട്ടുകയാണെന്ന് കൺവെൻഷൻ അഭിപ്രായപ്പെട്ടു.

കൺവെൻഷൻ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് അഡ്വ. വൈ.എ. റഹീം ഉദ്ഘാടനം ചെയ്തു. വനിത വിഭാഗം പ്രസിഡൻറ് ഉഷ പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. എം.ജി.സി.എഫ് ഷാർജ പ്രസിഡന്‍റ് പി. ഷാജി മുഖ്യപ്രഭാഷണം നടത്തി. സുകേശൻ പൊറ്റെക്കാട്ട്, പ്രവീൺ വക്കേക്കാട്ട് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഗായത്രി എസ്.ആർ. നാഥ് (പ്രസി.), ഷീബ ഉല്ലാസ്, രാഖി സെൽവൻ (വൈ. പ്രസി.), അനുപമ രാജ്കുമാർ (ജന.സെക്ര.), ജെസോ ആന്‍റണി ഫ്രാൻസിസ്, ലിറ്റി ചാർലി (സെക്ര.), ഫാസിന ഷാഫി (ട്രഷ.), വീണ ഡിക്രൂസ് (ജോ. ട്രഷ.)

Tags:    
News Summary - Airfare: Central government should intervene - MGCF Women's Wing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.