എയർ ഇന്ത്യ എക്​സ്​പ്രസ്​ അബൂദബി-കൊച്ചി  സർവീസ്​ വർധിപ്പിക്കുന്നു

അബൂദബി: എയർ ഇന്ത്യ എക്​സ്​പ്രസ്​ അബൂദബിയിൽനിന്ന്​ കൊച്ചിയിലേക്കുള്ള സർവീസ്​ വർധിപ്പിക്കുന്നു. ഏപ്രിൽ 18 മുതൽ മേയ്​ 30 വരെയാണ്​ നിലവിലുള്ള പ്രതിദിന സർവീസുകൾക്ക്​ പുറമെ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ അധിക സർവീസ്​ നടത്തുക. ഇതോടെ ആഴ്​ചയിൽ ​എയർ ഇന്ത്യക്ക്​ മൊത്തം പത്ത്​ അബൂദബി-കൊച്ചി സർവീസാകും.മൂന്ന്​ അധിക സർവീസുകളിലും വിമാനം വൈകുന്നേരം നാലിന്​ അബൂദബിയിൽനിന്ന്​ പുറപ്പെട്ട്​ രാത്രി 9.35ന്​ കൊച്ചിയിലെത്തും. 

തിരിച്ച്​ കൊച്ചയിൽനിന്ന്​ ഉച്ചക്ക്​ 12.30ന്​ പുറപ്പെട്ട്​ മൂന്നിന്​ അബൂദബിയിലെത്തും. ജൂൺ ഒന്ന്​ മുതൽ തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലെ സർവീസ് സമയത്തിൽ മാറ്റം വരുത്തും. പുലർച്ചെ 1.15ന്​ അബൂദബിയിൽനിന്ന്​ പുറപ്പെട്ട്​ രാവിലെ 6.50ന്​ കൊച്ചിയിലെത്തുന്ന വിധമായിരിക്കും സർവീസുകൾ ക്രമീകരിക്കുക. രാത്രി 9.45ന്​ കൊച്ചിയിൽനിന്ന്​ പുറപ്പെട്ട്​ പുലർച്ചെ 12.15ന്​ അബൂദബിയി​ലുമെത്തും. കുട്ടികൾക്കുള്ള ബാഗേജ്​ അലവൻസ്​ 30 കിലോഗ്രാമിൽനിന്ന്​ 20 ആയി കുറച്ചതായും എയർ ഇന്ത്യ എക്​സ്​പ്രസ്​ അധികൃതർ അറിയിച്ചു. ശിശുക്കളുടെ ബാഗേജ്​ പത്ത്​ കിലോ ആയി തുടരും.

Tags:    
News Summary - air india express-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.