എയർ ഇന്ത്യ  എക്​സ്​പ്രസ്​ ഒാഫിസ്​ ഖാലിദിയയിലേക്ക്​ മാറ്റി

അബൂദബി: എയർ ഇന്ത്യ എക്​സ്​പ്രസി​​​െൻറ അബൂദബി ഒാഫിസ്​ പുതിയ കെട്ടിടത്തിലേക്ക്​ മാറ്റി. എയർപോർട്ട്​ റോഡിലെ ​െകട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഒാഫിസ്​ ഖാലിദിയയിലെ ബാസ്​കിൻ റോബിൻസിന്​ സമീപത്തെ ബിൻ ഫർദാൻ ടവറിലേക്കാണ്​ മാറ്റിയത്​. ടവറിലെ ലെവൽ ഒന്നിലാണ്​ തിങ്കളാഴ്​ച മുതൽ ഒാഫിസ്​ പ്രവർത്തിക്കുകയെന്ന്​ അധികൃതർ അറിയിച്ചു.

റമദാനിൽ ശനി മുതൽ വ്യാഴം വരെ രാവിലെ ഒമ്പത്​ മുതൽ ഉച്ചക്ക്​ മൂന്ന്​ വരെയും രാത്രി ഒമ്പത്​ മുതൽ 11 വരെയുമാണ്​ ഒാഫിസ്​ പ്രവർത്തിക്കുക. വെള്ളിയാഴ്​ച രാവിലെ ഒമ്പത്​ മുതൽ ഉച്ചക്ക്​ 12 വരെ ഒാഫിസ്​ തുറക്കും. മറ്റു മാസങ്ങളിൽ ശനി മുതൽ വ്യാഴം വരെ രാവിലെ ഒമ്പത്​ മുതൽ രാത്രി എട്ട്​ വരെയും വെള്ളിയാഴ്​ച രാവിലെ ഒമ്പത്​ മുതൽ ഉച്ചക്ക്​ 12 വരെയുമാണ്​ പ്രവർത്തന സമയം. നേരത്തെയുണ്ടായിരുന്ന 026313789 എന്ന ഫോൺ നമ്പറിൽ മാറ്റമില്ല.

Tags:    
News Summary - air india express-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.