ദുബൈ: എ.സിക്ക് തണുപ്പുപോരെന്നാരോപിച്ച് യാത്രക്കാരി ബഹളം വെച്ചതിനെ തുടർന്ന് ദുബൈയിൽനിന്ന് മുംബൈയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഒന്നരമണിക്കൂർ വൈകി. ദുബൈയിലേക്ക് ടൂറിസ്റ്റ് വിസയിൽ എത്തി മടങ്ങുകയായിരുന്ന മധ്യവയസ്കയാണ് വൈകീട്ട് ആറുമണിക്ക് ടേക്ഒാഫിന് തൊട്ടുമുമ്പ് പ്രശ്നമുണ്ടാക്കിയത്.
വിമാനം പറന്നുതുടങ്ങുേമ്പാൾ ആവശ്യത്തിന് തണുപ്പ് ലഭിക്കുമെന്ന ജീവനക്കാരുടെ വിശദീകരണത്തിൽ തൃപ്തയാകാതിരുന്ന ഇവർ താൻ ഇറങ്ങുയാണെന്ന് ശഠിച്ചു. ടേക് ഒാഫിന് തയാറെടുത്ത വിമാനം 6.10ഒാടെ തിരികെ രണ്ടാം ടെർമിനലിലേക്ക് നീങ്ങി.
തുടർന്ന് എയർലൈൻസ് അധികൃതർ പൊലീസിനെ വിളിച്ചു. ബോർഡിങ് കഴിഞ്ഞ ശേഷം യാത്രക്കാരെ തിരിച്ചിറക്കുേമ്പാൾ പാലിക്കേണ്ട നടപടിക്രമങ്ങളുടെ ഭാഗമായാണ് തങ്ങൾ പൊലീസിനെ വിളിച്ചതെന്നും ഇത് അവരെ ഭീഷണിപ്പെടുത്താനാണെന്ന് തെറ്റിദ്ധരിച്ചതാണെന്നും എയർ ഇന്ത്യ എക്സ്പ്രസ് കോർപറേറ്റ് കമ്യൂണിക്കേഷൻ മേധാവി പി.ജി. പ്രഗീഷ് പറഞ്ഞു. ചോദ്യം ചെയ്യലിന് ശേഷം പൊലീസ് കേസെടുക്കാതെ ഇവരെ ബാഗേജുമായി വിമാനത്താവളത്തിന് പുറത്തുപോവാൻ അനുവദിച്ചു. മറ്റു യാത്രക്കാരുമായി വിമാനം 7.37ന് പറന്നുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.