ദുബൈ: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകൽ തുടർക്കഥയാവുന്നു. ഇന്നലെ വൈകീട്ട് 6.10ന് പുറപ്പെടേണ്ടിയിരുന്ന IX 534 ഷ ാർജ^തിരുവനന്തപുരം വിമാനമാണ് വൈകിയത്. ഒമ്പതു മണിയോടെ ബോർഡിങ് നടത്തിയ ശേഷം 9.40ന് പുറപ്പെടുമെന്ന് അനൗൺസ് ചെയ്തെങ്കിലും 11 മണിയായിട്ടും വിമാനം പൊങ്ങിയില്ല.
അവധിക്ക് നാട്ടിലേക്ക് മടങ്ങുന്ന കുടുംബങ്ങൾ ഉൾപ്പെടെ യാത്രക്കാർ ഇതോടെ കടുത്ത ദുരിതത്തിലായി. തുടർന്ന് യാത്രക്കാർ വിമാനത്തിനുള്ളിൽ ബഹളം വെക്കാൻ തുടങ്ങി. ഒടുവിൽ 11.40 ഒാടെയാണ് വിമാനം ഉയരുന്നുവെന്ന അനൗൺസ്മെൻറ് ഉണ്ടായത്. എന്നാൽ പിന്നീട് വീണ്ടും ഏറെ നേരം വൈകുകയായിരുന്നു. കടുത്ത ചൂടുമൂലം കുഞ്ഞുങ്ങളും മറ്റും ഏറെ പ്രയാസപ്പെടുന്ന അവസ്ഥയായി.
കഴിഞ്ഞ ദിവസങ്ങളിലും എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ ഏറെ വൈകിയ സംഭവങ്ങളുണ്ടായിരുന്നു. സീസൺ തിരക്ക് മൂലം കഴുത്തറുപ്പൻ നിരക്ക് നൽകി ടിക്കറ്റെടുത്തവരാണ് ഒടുവിൽ ദുരിതയാത്രക്ക് ഇരയാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.