വിമാനത്തിനുള്ളിൽ സിഗററ്റ് വലിച്ചു; കോഴിക്കോട് വിമാനം വൈകി

റാസൽഖൈമ: മലയാളി യാത്രക്കാര​​െൻറ പുകവലി മൂലം കോഴിക്കോട് വിമാനം വൈകി. ചൊവ്വാഴ്ച ഉച്ചക്ക് 2.50ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് പുകവലിക്കാരൻ വില്ലനായത്.

വിമാനത്തിൽ ബോർഡിങ് ചെയ്ത് പുറപ്പെടാൻ കാത്തിരിക്കെ യാത്രക്കാരൻ പുകവലിക്കുകയായിരുന്നു. നിരോധിത പ്രവർത്തിയാകയാൽ സുരക്ഷാ ജീവനക്കാരെത്തി ഇയാളെ വിമാനത്തിൽ നിന്നിറക്കി. പിന്നീട് ലഗേജുകൾ തിരിച്ചിറക്കുന്നതിനും സമയമെടുത്തതോടെ ഒരു മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്.  കോഴിക്കോട് വിമാനത്താവളത്തിൽ ഏഴു വിമാനങ്ങൾ ഒന്നിച്ച് ഇറങ്ങിയതോടെ തിരക്കു വർധിച്ച് യാത്രക്കാർ പിന്നെയും വലയുകയും ചെയ്തു. 

Tags:    
News Summary - Air india flight late-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.