ദുബൈ: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് പ്രവർത്തനം ആരംഭിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂരിലെ സാമൂഹിക സംഘടന ഭാരവാഹികൾ ദേശീയ വിമാന കമ്പനിയായ എയർ ഇന്ത്യയുടെ, മിഡ്ൽ ഇൗസ്റ്റ്-ആഫ്രിക്ക റീജനൽ മാനേജർ മോഹിത് സെൻ, എയർ ഇന്ത്യ ജി.എസ്.എ ജനറൽ മാനേജർ വേണുഗോപാൽ എന്നിവരുമായി ചർച്ച നടത്തി. ദുബൈയിൽ നടത്തിയ എമർജിങ് കണ്ണൂർ സമ്മേളനത്തോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച.
കണ്ണൂർ എയർപോർട്ട് ഡയറക്ടർ ഡോ. ഹസൻ കുഞ്ഞിയുടെ സാന്നിധ്യത്തിൽ വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് അബ്ദുൽ ഖാദർ പടന്നക്കാട്, അഡ്വ. ടി.കെ. ഹാഷിക്, ടി.പി. സുധിഷ്, സി.വി. ജയചന്ദ്രൻ, കെ.എസ്.എ. ലത്തീഫ്, ഹരികൃഷ്ണൻ, ജയദേവൻ എന്നിവർ പങ്കെടുത്തു. മുൻ കേന്ദ്രമന്ത്രി സി.എം. ഇബ്രാഹിം, ഡോ. ആസാദ് മൂപ്പൻ, നോർക്ക ഡയറക്ടർ ഒ.വി. മുസ്തഫ, ഡോ. രഞ്ജിത്ത്, വത്സൻ മഠത്തിൽ തുടങ്ങിയവരും കണ്ണൂരിൽനിന്നുള്ള ആദ്യ വിമാനത്തിൽ യാത്രചെയ്തവരും ഉൾപ്പെടെ നിരവധി അഭ്യുദയകാംക്ഷികൾ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.