എയർ കേരള തുടങ്ങാൻ അബൂദബി ഏവിയേഷ​െൻറ സഹായ വാഗ്​ദാനം

അബൂദബി: എയർ കേരള വിമാനക്കമ്പനി തുടങ്ങാൻ മിഡിലീസ്​റ്റിലെ പ്രമുഖ ഹെലികോപ്​ടർ ഒാപറേറ്റർമാരിലൊന്നായ അബൂദബി ഏവിയേഷൻ (എ.ഡി.എ) കേരള സർക്കാറിന്​ സഹായം വാഗ്​ദാനം ചെയ്​തു. കണ്ണൂർ അന്താരാഷ്​ട്ര വിമാനത്താവള പ്രവർത്തനങ്ങളിൽ സഹകരണം, അടിയന്തര ഹെലികോപ്​ടർ മെഡിക്കൽ സേവനങ്ങളും അന്താരാഷ്​ട്ര വ്യോമയാന അക്കാദമിയും ആരംഭിക്കൽ തുടങ്ങിയ നിർദേശങ്ങളും എ.ഡി.എ കേരള സർക്കാറിന്​ മുന്നിൽ വെച്ചിട്ടുണ്ട്​. ഇൗ നിർദേശങ്ങളുടെ സാധ്യത പഠിക്കാൻ കേരള ചീഫ്​ സെക്രട്ടറി പോൾ ആൻറണിയുടെ നേതൃത്വത്തിൽ ഉന്നതതല കമ്മിറ്റി രൂപവത്​കരിച്ചിട്ടുണ്ട്​. 

ഗൾഫ്​ പ്രവാസികളെ വിമാനക്കമ്പനികളുടെ ചൂഷണത്തിൽനിന്ന്​ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ എയർ കേരള തുടങ്ങാൻ സർക്കാർ നേരത്തെ തന്നെ ​നീക്കം തുടങ്ങിയിരുന്നെങ്കിലും അന്താരാഷ്​ട്ര സർവീസ്​ ആരംഭിക്കാൻ ആഭ്യന്തര സർവീസുകളിൽ കുറഞ്ഞത്​ അഞ്ച്​ വർഷത്തെ പരിചയം വേണമെന്നും 20 വിമാനങ്ങൾ വേണമെന്നുമുള്ള നിബന്ധനകൾ വിഘാതമാവുകയായിരുന്നു. സംസ്​ഥാന സർക്കാറുമായി ചേർന്ന്​ സംയുക്​ത കമ്പനി രൂപവത്​കരിച്ച്​ കാര്യങ്ങൾ മുന്നോട്ടുനീക്കാമെന്ന നിർദേശമാണ്​ എ.ഡി.എ സർക്കാറിന്​ മുന്നിൽ വെച്ചിരിക്കുന്നത്​. വ്യോമയാന വിദഗ്​ധരെ നൽകാമെന്നും വിമാനങ്ങൾ സ്വന്തമായോ പാട്ടമായോ ലഭ്യമാക്കാമെന്നുമാണ്​ കമ്പനിയുടെ വാഗ്​ദാനം. 

ഇതിന്​ പകരമായി സർക്കാറി​​​െൻറ ഗ്രാൻറുകളും ആനുകൂല്യങ്ങളും ലഭിക്കുന്ന വിധം കമ്പനിക്ക്​ സംസ്​ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും പരിഗണന വേണമെന്ന്​ എ.ഡി.എ ആവശ്യപ്പെട്ടിട്ടുണ്ട്​. ഇക്കാര്യങ്ങൾ വ്യക്​തമാക്കി എ.ഡി.എ ഡയറക്​ടർ മാർക്​ ജെ. പിയറോട്ടിയാണ്​ ഒൗദ്യോഗികമായി സർക്കാറിന്​ കത്തയച്ചത്​. പുതിയ നീക്കം കേരളത്തി​​​െൻറ വ്യോമ​മേഖലയിൽ ഉണർവുണ്ടാക്കുമെന്നാണ്​ സംസ്​ഥാന സർക്കാർ കരുതുന്നത്​. സംസ്​ഥാന ചീഫ്​ സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി നിർദേശങ്ങൾ സംബന്ധിച്ച്​ എ.ഡി.എ അധികൃതരുമായി ചർച്ച ചെയ്​ത്​ ശിപാർശകൾ സർക്കാറിന്​ സമർപ്പിക്കും. വാണിജ്യ, ധനകാര്യ, വ്യോമയാന വകുപ്പുകളിലെ പ്രിൻസിപ്പൽ സെക്രട്ടറിമാർ, കൊച്ചി അന്താരാഷ്​ട്ര വിമാനത്താവള മാനേജിങ്​ ഡയറക്​ടർ വി​.ജെ. കുര്യൻ, എയർ ഇന്ത്യ മുൻ ചെയർമാനും മാനേജിങ്​ ഡയറക്​ടറുമായ വി. തുളസിദാസ്​ തുടങ്ങിയവരാണ്​ കമ്മിറ്റിയിലെ അംഗങ്ങൾ.

Tags:    
News Summary - Air kerala-Abudabi aviation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.