ഷാർജ: അനിയന്ത്രിതമായ ടിക്കറ്റ് ചാർജ് വർധനയിലൂടെ മധ്യവേനലവധിക്ക് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്കും കുടുംബത്തിനും ഇരുട്ടടി നൽകുന്ന വിമാനക്കമ്പനികളുടെ നടപടിക്കെതിരെ ഷാർജ കെ.എം.സി.സി മങ്കട മണ്ഡലം പ്രമേയം പാസ്സാക്കി. ഈ പകൽക്കൊള്ള അവസാനിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ശക്തമായി ഇടപെടണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.
വിഷയത്തിന്റെ ഗൗരവം ശ്രദ്ധയിൽ കൊണ്ടുവരാനും അടിയന്തര ഇടപെടൽ സാധ്യമാക്കാനും പ്രധാനമന്ത്രി, വ്യോമയാന മന്ത്രി, പ്രവാസികാര്യ മന്ത്രി എന്നിവർക്ക് ഇ-മെയിൽ സന്ദേശം അയക്കാനും തീരുമാനിച്ചു. ഷാർജ കെ.എം.സി.സി മങ്കട മണ്ഡലം പ്രസിഡന്റ് അഡ്വ. അഷ്റഫലി അധ്യക്ഷത വഹിച്ച യോഗം ഷാർജ കെ.എം.സി.സി മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് അബ്ദുൽസലാം പള്ളിത്തൊടി ഉദ്ഘാടനം ചെയ്തു. ഷാർജ കെ.എം.സി.സി മങ്കട മണ്ഡലം സെക്രട്ടറി റഷീദലി തോണിക്കര വിഷയാവതരണം നടത്തി. ജില്ല സെക്രട്ടറി ഹക്കീം കരുവടി മുഖ്യാതിഥിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.