ദുബൈ: സംസ്ഥാന സർക്കാർ ഓണറേറിയമായി ഒരു ലക്ഷം രൂപ അനുവദിച്ചത് വിവാദമാക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാരിന്‍റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ്. ദുബൈയിൽ മാസ്റ്റർ വിഷൻ ഇന്‍റർനാഷനൽ പുരസ്കാര പ്രഖ്യാപനത്തിനെത്തിയതായരുന്നു അദ്ദേഹം.
സമ്പത്ത് ഉപയോഗിച്ചിരുന്ന അതേ സൗകര്യങ്ങൾ മാത്രമാണ് താൻ ഉപയോഗിക്കുന്നത്. ശമ്പളം വേണ്ട എന്ന് നേരത്തെ തന്നെ സർക്കാരിനോട് പറഞ്ഞിരുന്നു. രാഷ്ട്രീയം മാറ്റിവെച്ച് വികസന കാര്യത്തിൽ കേന്ദ്രവുമായി സഹകരിച്ച് പോകുകയാണ് ലക്ഷ്യം. റെയിൽവേ, ദേശീയ പാത പോലുള്ളവയിൽ കേന്ദ്രത്തിന്‍റെ സഹകരണം ആവശ്യമാണ്.
ഏറ്റുമുട്ടലിന്‍റെ അന്തരീക്ഷമില്ലാതെ മുന്നോട്ടുപോകും. വിമാന ടിക്കറ്റ് നിരക്ക് വർധന നിയന്ത്രിക്കാൻ നടപടിയെടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്ന് ചാർട്ടേഡ് വിമാന സർവീസ് തുടങ്ങുന്നതിനായി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് അപേക്ഷ സമർപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.