വി​മാ​ന​നി​ര​ക്ക്: എം​ബ​സി ഇ​ട​പെ​ട​ണ​മെ​ന്ന് റാ​ക് കേ​ര​ള​സ​മാ​ജം

റാ​സ​ല്‍ഖൈ​മ: സീ​സ​ണു​ക​ളി​ല്‍ വി​മാ​ന യാ​ത്രാ​നി​ര​ക്ക് അ​നി​യ​ന്ത്രി​ത​മാ​യി ഉ​യ​ര്‍ത്തു​ന്ന വി​മാ​ന ക​മ്പ​നി​ക​ളു​ടെ ന​ട​പ​ടി​ക്കെ​തി​രെ എം​ബ​സി-​കോ​ണ്‍സു​ലേ​റ്റ് അ​ധി​കൃ​ത​ര്‍ ഗ​ള്‍ഫ് പ്ര​വാ​സി​ക​ളു​ടെ ശ​ബ്ദ​മാ​യി മാ​റ​ണ​മെ​ന്ന് റാ​ക് കേ​ര​ള സ​മാ​ജം. സാ​ധാ​ര​ണ​ക്കാ​രാ​യ ഗ​ള്‍ഫ് പ്ര​വാ​സി​ക​ള്‍ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന യാ​ത്രാ​പ്ര​ശ്നം കേ​ന്ദ്ര​സ​ര്‍ക്കാ​റി​ന് മു​ന്നി​ല്‍ അ​റി​യി​ക്കാ​ന്‍ എം​ബ​സി-​കോ​ണ്‍സ​ല്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​ക​ണം.

ഗ​ള്‍ഫ് പ്ര​വാ​സി​ക​ളു​ടെ പേ​രി​ല്‍ വാ​ര്‍ഷി​ക മാ​മാ​ങ്കം ന​ട​ത്തു​ന്ന ലോ​ക കേ​ര​ള സ​ഭാ നേ​തൃ​ത്വ​വും വി​മാ​ന യാ​ത്രാ​നി​ര​ക്ക് ഏ​കീ​ക​ര​ണ​ത്തി​ന് ന​ട​പ​ടി​യെ​ടു​പ്പി​ക്കാ​ന്‍ മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്നും കേ​ര​ള​സ​മാ​ജം പ്ര​സി​ഡ​ന്‍റ് നാ​സ​ര്‍ അ​ല്‍ദാ​ന വാ​ർ​ത്ത​കു​റി​പ്പി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Airfare-Rak Kerala Samaj wants Embassy to intervene

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.