വിമാനടിക്കറ്റ്​ നിരക്ക്; പാർലമെന്‍ററി സമിതി ശിപാർശ നടപ്പാക്കണം -മണികണ്ഠൻ

അൽഐൻ:പ്രവാസികളായ ഇന്ത്യക്കാർ ഭൂരിഭാഗവും നാട്ടിലേക്ക് അവധിക്ക് പോകുന്ന സ്കൂൾ അവധിക്കാലത്തും ആഘോഷ അവസരങ്ങളിലും വിമാന ടിക്കറ്റ് നിരക്ക് കൂട്ടുന്നത് പ്രവാസിയുടെ സാമ്പത്തികഭാരം കൂട്ടുന്ന നടപടിയാണെന്ന്​ അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്‍റർ ജനറൽ സെക്രട്ടറി മണികണ്ഠൻ പറഞ്ഞു. സാധാരണക്കാരായവരും വിദേശത്ത് കുടുംബസമേതം വസിക്കുന്നവരുമാണ് വലിയ ബുദ്ധിമുട്ട് നേരിടുന്നത്. സാധാരണ വരുമാനക്കാരായ പ്രവാസികൾക്ക് അവധിക്ക് നാട്ടിൽ പോകാനുള്ള ഈ അവസരം നിഷേധിക്കുകയാണ് വിമാന കമ്പനികൾ ചെയ്തുകൊണ്ടിരിക്കുന്നത്.

ഇക്കാര്യത്തിൽ നീതി ലഭ്യമാകുന്നതിനുവേണ്ടി കേന്ദ്ര സംസ്ഥാന സർക്കാറുകൾ രംഗത്തുവരണം. തൊഴിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ ശക്തമായ നിലപാടെടുക്കണം. പ്രവാസി സംഘടനകളും പ്രവാസികളും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാറിന്‍റെ സമീപനത്തിൽ നിരാശരാണ്. ഈ രംഗത്ത് എന്തെങ്കിലും ചെയ്യാൻ കഴിയുന്നത് കേന്ദ്രസർക്കാറിന് മാത്രമാണെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

കേന്ദ്ര സർക്കാറിന്‍റെയും സംസ്ഥാന സർക്കാറിന്‍റെയും ഭാഗത്തുനിന്ന് ഇക്കാര്യങ്ങളിൽ പ്രവാസികൾക്ക് അനുഗുണമായ നടപടികൾ പെട്ടെന്നുതന്നെ ഉണ്ടാകണം. വിഷയത്തിൽ പാർലമെന്‍ററി സ്ഥിരം സിമിതി ശിപാർശ ഉടൻ നടപ്പാക്കണമെന്നും മണികണ്ഠൻ പറഞ്ഞു.

Tags:    
News Summary - Airfare; The recommendation of the parliamentary committee should be implemented - Manikandan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.