ആദ്യമായി അരങ്ങേറുന്ന അൽ മുറബ്ബ കലോത്സവത്തിനായി അജ്മാന് നഗരി അണിഞ്ഞൊരുങ്ങുന്നു. വിനോദ സഞ്ചാര വികസന വകുപ്പിെൻറ ആഭിമുഖ്യത്തിൽ ചുവർച്ചിത്രങ്ങളാലാണ് നഗരത്തെ അലങ്കരിക്കുന്നത്. സാംസ്കാരികവും സർഗാത്മകവും സൗന്ദര്യാത്മകവുമായ ഇമാറാത്തി പൈതൃകത്തിെൻറ സവിശേഷതകൾ ഉയർത്തിക്കാട്ടുന്ന ചുവർചിത്രങ്ങളാണ് എമിറേറ്റിന്റെ വ്യത്യസ്ത പ്രദേശങ്ങളില്‍ പ്രഗല്ഭ കലാകാര്‍ ചേർന്ന് ഒരുക്കുന്നത്.
ഒക്ടോബർ 28 ന് ആരംഭിക്കുന്ന ഫെസ്റ്റിവലിനോടനുബന്ധിച്ച കലാ പരിപാടികൾ നവംബർ ആറ് വരെ നീളും. സന്ദർശകർക്ക് അസാധാരണ ചരിത്ര പശ്ചാത്തലത്തിൽ കലാ അനുഭവം പ്രദാനം ചെയ്യും പത്ത് ദിനരാത്രങ്ങൾ.
നേരത്തേ രജിസ്റ്റ്ര് ചെയ്തവര്‍ക്ക് ഫെസ്റ്റിവലില്‍ പങ്കെടുക്കാനും കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനും അജ്മാൻ ടൂറിസം അവസരം നല്‍കുന്നുണ്ട്. അജ്മാന് മ്യുസിയം ഉള്‍ക്കൊള്ളുന്ന പൈതൃക നഗരിയിലാണ് പ്രധാനമായും കലോത്സവം അരങ്ങേറുക. ശിൽപശാലകൾ, സംഗീതകച്ചേരികൾ എന്നിവയും ഇതോടനുബന്ധിച്ച് നടക്കും.
ചിത്ര രചന, രൂപകല്‍പ്പനകള്‍, വർക്ഷോപ്പുകൾ, സാഹിത്യ സാംസ്കാരിക പരിപാടികൾ, സിനിമ തുടങ്ങിയ വിനോദങ്ങള്‍ കലോത്സവത്തോടനുബന്ധിച്ച് അരങ്ങേറും. പ്രത്യേകമായി നിയോഗിക്കപ്പെട്ട കമ്മിറ്റി തിരഞ്ഞെടുക്കുന്ന കലാ പ്രവർത്തനങ്ങള്‍ക്ക് വിനോദ സഞ്ചാര വകുപ്പ് ഗ്രാൻറ് അനുവദിക്കുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.