അ​ജ്‌​മാ​നി​ലെ നു​ഐ​മി​യ​യി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ ബ​ഹു​നി​ല താ​മ​സ കെ​ട്ടി​ടം

അ​ജ്മാ​ൻ കെ​ട്ടി​ട​ത്തി​ലെ തീ; ​ന​ടു​ക്കം മാ​റാ​തെ മ​ല​യാ​ളി​ക​ളും

അ​ജ്‌​മാ​ൻ: ക​ഴി​ഞ്ഞ ദി​വ​സം അ​ജ്‌​മാ​നി​ലെ നു​ഐ​മി​യ​യി​ൽ ബ​ഹു​നി​ല താ​മ​സ കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ന​ടു​ക്കം മാ​റാ​തെ മ​ല​യാ​ളി​ക​ളും. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്കു ശേ​ഷ​മാ​ണ് അ​ജ്‌​മാ​ൻ ബാ​ങ്ക് സ്ട്രീ​റ്റി​ൽ സ്ഥി​തി ചെ​യ്യു​ന്ന കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ച​ത്. 15 നി​ല​യു​ള്ള കെ​ട്ടി​ട​ത്തി​ലെ നി​ര​വ​ധി ഫ്ലാ​റ്റു​ക​ളി​ലേ​ക്ക് തീ ​പ​ട​ർ​ന്നു. കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴെ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും ക​ത്തി​ന​ശി​ച്ചു.

അ​ജ്‌​മാ​നി​ലെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു ബാ​ങ്കും ഈ ​കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചു മ​ണി​യോ​ടെ​യാ​ണ് തീ​പി​ടി​ച്ച​ത്. വി​വ​ര​മ​റി​ഞ്ഞ​യു​ട​നെ പ​ര​മാ​വ​ധി ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. നി​ര​വ​ധി മ​ല​യാ​ളി​ക​ൾ ഇ​വി​ടെ താ​മ​സി​ക്കു​ന്നു​ണ്ട്. കു​ടും​ബ​മാ​യി താ​മ​സി​ക്കു​ന്ന കോ​ട്ട​യം സ്വ​ദേ​ശി അ​ല​ക്സ് സം​ഭ​വ​സ​മ​യം ജോ​ലി​സ്ഥ​ല​ത്താ​യി​രു​ന്നു.

സ്റ്റെ​യ​ർ​കേ​സ് വ​ഴി​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യും കു​ട്ടി​ക​ളും താ​ഴെ​യി​റ​ങ്ങി​യ​ത്. തീ​പി​ടി​ത്ത വി​വ​രം അ​റി​ഞ്ഞ​യു​ട​നെ ത​ന്നെ പൊ​ലീ​സും അ​ഗ്നി​ശ​മ​ന വി​ഭാ​ഗ​വും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. സു​ര​ക്ഷ മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി കെ​ട്ടി​ട​ത്തി​ലെ വൈ​ദ്യു​തി​ബ​ന്ധം വി​ച്ഛേ​ദി​ച്ചു.

പൊ​ലീ​സും കെ​ട്ടി​ട ഉ​ട​മ​ക​ളും മു​ൻ​കൈ​യെ​ടു​ത്ത് താ​മ​സ​ക്കാ​രെ ഹോ​ട്ട​ലി​ലേ​ക്ക് മാ​റ്റി. അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് മി​ക​ച്ച സേ​വ​ന​മാ​ണ് ല​ഭി​ച്ച​തെ​ന്ന് അ​ല​ക്സ് പ്ര​തി​ക​രി​ച്ചു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നാ​ണ് വി​വ​രം.

കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് താ​മ​സ​ക്കാ​രെ ഒ​ഴി​പ്പി​ച്ചെ​ങ്കി​ലും തീ ​പ​ട​രാ​ത്ത താ​മ​സ​സ്ഥ​ല​ത്തെ ആ​ളു​ക​ൾ​ക്ക് അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ എ​ടു​ക്കു​ന്ന​തി​ന് അ​ധി​കൃ​ത​ർ സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നു. കേ​ടു​പാ​ട് സം​ഭ​വി​ക്കാ​ത്ത ഫ്ലാ​റ്റു​ക​ളി​ലെ താ​മ​സ​ക്കാ​രെ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ തി​രി​കെ വീ​ടു​ക​ളി​ലേ​ക്ക് കൊ​ണ്ടു​വ​രും എ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​യു​ന്ന​ത്.

Tags:    
News Summary - Ajman building fire- people in fear

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.