അജ്മാന്: രാജ്യത്തിന്റെ പൈതൃകവും സംസ്കാരവും സമന്വയിപ്പിച്ച് സംഘടിപ്പിക്കുന്ന അജ്മാന് ലിവ ഈത്തപ്പഴമേള ജൂലൈ 24ന് ആരംഭിക്കും. ജൂലൈ 28 വരെ അഞ്ച് ദിവസം നീണ്ടു നില്ക്കുന്ന അജ്മാന് ഈത്തപ്പഴ മേളയില്‍ അറേബ്യന്‍ തേന്‍ സംരംഭങ്ങളുടെ ശേഖരവും പ്രദര്‍ശനവും ഇക്കുറി മേളയെ ഏറേ ശ്രദ്ധേയമാക്കും. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന് ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അല്‍ നുഐമിയുടെ കാര്‍മികത്വത്തിലാണ് അജ്മാന് ജറഫിലെ എമിരേറ്റ്സ് ഹോസ്പിറ്റാലിറ്റി സെന്ററില്‍ പ്രദര്‍ശനം നടക്കുക. അജ്മാന് വിനോദ സഞ്ചാര വികസന വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് മേള സംഘടിപ്പിക്കുന്നത്.
രാജ്യത്തെ കര്‍ഷകരുടെ ശാക്തീകരണം ലക്ഷ്യംവെച്ചാണ് വർഷം തോറും മേള സംഘടിപ്പിക്കുന്നത്. അഞ്ച് ദിവസം നീണ്ടു നില്ക്കുന്ന മേളയില്‍ നിരവധി വിത്യസ്തമാര്‍ന്ന സ്റ്റാളുകള്‍ ഒരുക്കും. മേളയില്‍ രാജ്യത്തിന്റെ വിത്യസ്ത പ്രദേശങ്ങളില്‍ ഉൽപാദിപ്പിക്കുന്ന വ്യത്യസ്ത തരങ്ങളായ ഈത്തപ്പഴങ്ങള്‍ ലഭ്യമാകും. ഈത്തപ്പഴം കൂടാതെ രാജ്യത്ത് പ്രാദേശിക കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന മാങ്ങ, നാരങ്ങ, ബദാം, പച്ചക്കറി വിഭവങ്ങള്‍ തുടങ്ങിയവയും പ്രദര്‍ശനത്തിനെത്തുന്നുണ്ട്. മേളയോടനുബന്ധിച്ച് ചിത്ര പ്രദര്‍ശനം, കുട്ടികള്‍ക്ക് പ്രത്യേക പരിപാടികള്‍ എന്നിവ കഴിഞ്ഞ വര്ഷത്തിലേതെന്ന പോലെ അണിയിച്ച് ഒരുക്കിയിട്ടുണ്ട്. മേളയോടനുബന്ധിച്ച് നിരവധി കലാസാംസ്കാരിക പരിപാടികള്‍ അരങ്ങേറും.
വൈകീട്ട് നാലിന് ആരംഭിക്കുന്ന മേള രാത്രി പതിനൊന്ന് വരെ നീണ്ടു നില്ക്കും.15,000 ത്തോളം പേര് പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്. കുടുംബങ്ങള്‍ക്കും സന്ദര്‍ശകര്‍ക്കും ഏറെ വിനോദകരമായിരിക്കും. ഈ മേളയോടനുബന്ധിച്ചു സന്ദര്‍ശകര്‍ക്ക് വിനോദ പരിപാടികളും മത്സരങ്ങളും നിരവധി സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. മേളയില്‍ സന്ദര്‍ശകര്‍ക്കുള്ള പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.