അ​ജ്മാ​ൻ ഡ്യു​വാ​ത്ത്​​ലോ​ണി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​വ​ർ (ഫ​യ​ൽ ചി​ത്രം)

അ​ജ്മാ​ൻ ഡ്യു​വാ​ത്ത്​​ലോ​ൺ നാ​ലാം പ​തി​പ്പി​ന്​ ഇ​ന്ന്​ തു​ട​ക്കം

അ​ജ്മാ​ൻ: അ​ജ്മാ​ൻ ടൂ​റി​സം വി​ക​സ​ന വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ജ്മാ​ൻ ഡ്യു​വാ​ത്ത്​​ലോ​ൺ മ​ത്സ​ര​ത്തി​ന്‍റെ നാ​ലാം പ​തി​പ്പ് ഞാ​യ​റാ​ഴ്ച ന​ട​ക്കും. അ​ജ്മാ​ന്‍ അ​ൽ സ​ഫി​യ​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ലെ ആ​ദ്യ​ത്തെ മൂ​ന്നു വി​ജ​യി​ക​ള്‍ക്ക് സ​മ്മാ​ന​ങ്ങ​ള്‍ ല​ഭി​ക്കും. വ്യ​ത്യ​സ്ത പ്രാ​യ വി​ഭാ​ഗ​ങ്ങ​ള്‍, ഇ​മാ​റാ​ത്തി വി​ഭാ​ഗം, വ്യ​ത്യ​സ്ത ലിം​ഗ​ഭേ​ദ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഓ​പ​ൺ വി​ഭാ​ഗ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍ അ​ര​ങ്ങേ​റു​ന്ന​ത്.

ദീ​ർ​ഘ​ദൂ​ര​ത്തി​ല്‍ അ​ഞ്ചു കി.​മീ, 10 കി.​മീ ഓ​ട്ട​മ​ത്സ​ര​വും 40 കി.​മീ സൈ​ക്കി​ള്‍ മ​ത്സ​ര​വും സ്പ്രി​ന്‍റ്​ മ​ത്സ​ര​ത്തി​ല്‍ അ​ഞ്ചു കി​ലോ​മീ​റ്റ​ര്‍, 2.5 കി​ലോ​മീ​റ്റ​ര്‍ ദൂ​രം ഓ​ട്ട​വും 20 കി​ലോ​മീ​റ്റ​ര്‍ സൈ​ക്കി​ള്‍ മ​ത്സ​ര​വും ന​ട​ക്കും. സൂ​പ്പ​ർ സ്പ്രി​ന്‍റ്​ മ​ത്സ​ര​ത്തി​ല്‍ 2.5 കി​ലോ​മീ​റ്റ​ര്‍, 2.5 കി​ലോ​മീ​റ്റ​ര്‍ ദൂ​രം ഓ​ട്ട​വും 10 കി​ലോ​മീ​റ്റ​ര്‍ സൈ​ക്കി​ള്‍ മ​ത്സ​ര​വും അ​ര​ങ്ങേ​റും. ഒ​രു ടീ​മി​ൽ ര​ണ്ടോ മൂ​ന്നോ അം​ഗ​ങ്ങ​ള്‍ വ​രെ പ​ങ്കെ​ടു​ക്കാം. ടീ​മി​ൽ ര​ണ്ട് അം​ഗ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ ഒ​രാ​ൾ​ക്ക് ഓ​ട്ട​ത്തി​ലും മ​റ്റൊ​രാ​ൾ​ക്ക് സൈ​ക്കി​ൾ മ​ത്സ​ര​ത്തി​ലും പ​ങ്കെ​ടു​ക്കാം. ടീ​മി​ൽ മൂ​ന്ന് അം​ഗ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ ഒ​രാ​ൾ​ക്ക് ആ​ദ്യ വി​ഭാ​ഗ​ത്തി​ലെ ഓ​ട്ട​ത്തി​ലും മ​റ്റേ​യാ​ൾ​ക്ക് സൈ​ക്കി​ൾ വി​ഭാ​ഗ​ത്തി​ലും അ​വ​സാ​ന​ത്തെ​യാ​ൾ​ക്ക് ര​ണ്ടാ​മ​ത്തെ വി​ഭാ​ഗ​ത്തി​ലെ ഓ​ട്ട​ത്തി​ലും പ​ങ്കെ​ടു​ക്കാം. 

Tags:    
News Summary - Ajman Duathlon; fourth edition starts today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.