അ​ജ്മാ​ന്‍ ഇ​ത്തി​ഹാ​ദ് സ്ട്രീ​റ്റ് വി​ക​സ​നം 70 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യി

അ​ജ്മാ​ന്‍: എ​മി​റേ​റ്റി​ലെ പ്ര​ധാ​ന പാ​ത​ക​ളി​ലൊ​ന്നാ​യ ഇ​ത്തി​ഹാ​ദ് സ്ട്രീ​റ്റ് വി​ക​സ​നം 70ശ​ത​മാ​നം പൂ​ർ​ത്തി​യാ​യി. ക​ഴി​ഞ്ഞ വ​ർ​ഷം 2022 ജൂ​ലൈ​യി​ൽ ആ​രം​ഭി​ച്ച വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഈ ​ഒ​ക്ടോ​ബ​റോ​ടെ പൂ​ര്‍ത്തി​യാ​ക്കാ​നാ​ണ് പ​ദ്ധ​തി. 7.16 കോ​ടി ദി​ര്‍ഹം ചെ​ല​വ​ഴി​ച്ചാ​ണ് ര​ണ്ട് പാ​ല​ങ്ങ​ള​ട​ക്ക​മു​ള്ള ഉ​യ​ർ​ന്ന അ​ന്ത​ർ​ദേ​ശീ​യ മാ​ന​ദ​ണ്ഡ​ങ്ങ​ളോ​ട് കൂ​ടി​യ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

ദു​ബൈ, ഷാ​ര്‍ജ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും തി​രി​ച്ചു​മു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്ക് മൂ​ലം ഇ​ത്തി​ഹാ​ദ് റോ​ഡി​ല്‍ സ്ഥി​ര​മാ​യി ഗ​താ​ഗ​ത കു​രു​ക്കു​ണ്ടാ​കാ​റു​ണ്ട്. ഇ​തി​ന് പ​രി​ഹാ​രം തേ​ടി​യാ​ണ് അ​ജ്മാ​ന്‍ ന​ഗ​ര​സ​ഭ ഈ ​പ്ര​ദേ​ശ​ത്ത് പു​തി​യ വി​ക​സ​ന പ​ദ്ധ​തി​ക്ക് രൂ​പം ന​ല്‍കി​യ​ത്. ദു​ബൈ​യി​ൽ​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​ത്തി​ഹാ​ദ് സ്ട്രീ​റ്റി​ല്‍ ഇ​രു വ​ശ​ത്തേ​ക്കും അ​ഞ്ച് വ​രി പാ​ത​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കും. ഇ​തി​നി​ട​യി​ലു​ള്ള പാ​ല​ത്തി​ൽ മൂ​ന്ന് വ​രി പാ​ത​യു​ണ്ടാ​കും.

പാ​ല​ത്തി​ന​ടി​യി​ൽ അ​ൽ ഇ​ത്തി​ഹാ​ദ് സ്ട്രീ​റ്റി​നെ​യും കു​വൈ​ത്ത്​ സ്ട്രീ​റ്റി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ക​വ​ല​യി​ൽ ട്രാ​ഫി​ക് സി​ഗ്ന​ലു​ക​ള്‍ വ​ഴി ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കും. അ​ൽ ഹ​സ​ൻ ബി​ൻ അ​ൽ​ഹൈ​തം സ്ട്രീ​റ്റി​ൽ നി​ന്നും എ​മി​റേ​റ്റി​ന് പു​റ​ത്തേ​ക്കും അ​ജ്മാ​ൻ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ൽ​നി​ന്ന് ഷാ​ർ​ജ​യി​ലേ​ക്കും പോ​കു​ന്ന​വ​ർ​ക്കാ​യി മ​റ്റൊ​രു പാ​ല​വും അ​ട​ങ്ങു​ന്ന​താ​ണ് പ​ദ്ധ​തി.

നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍ത്തി​യാ​കു​ന്ന​തോ​ടെ മ​ണി​ക്കൂ​റി​ല്‍ ഏ​ക​ദേ​ശം പ​തി​നാ​റാ​യി​രം വാ​ഹ​ന​ങ്ങ​ള്‍ക്ക് ക​ട​ന്നു പോ​കാ​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും യാ​ത്രാ ദൈ​ര്‍ഘ്യം പ​കു​തി​യാ​യി കു​റ​യു​മെ​ന്നും അ​ജ്മാ​ന്‍ ന​ഗ​ര​സ​ഭ വ്യ​ക്ത​മാ​ക്കി. അ​ജ്മാ​ന്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ ശൈ​ഖ് റാ​ഷി​ദ് ബി​ന്‍ ഹു​മൈ​ദ് അ​ല്‍ നു​ഐ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​യ​ര്‍ന്ന ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്ക​മു​ള്ള സം​ഘം പ്ര​ദേ​ശം സ​ന്ദ​ര്‍ശി​ച്ച് വി​ക​സ​ന പ്ര​വൃ​ത്തി​ക​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തി. 

Tags:    
News Summary - Ajman Etihad Street Development 70 Percent Completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.