അജ്മാൻ: യു.എ.ഇയിലെ അജ്മാൻ എമിറേറ്റ് ഗവൺമെന്റ് മീഡിയ ഓഫിസ് തുറക്കുന്നു. അജ്മാനിൽ നടക്കുന്ന വികസനപ്രവർത്തനങ്ങളും മുന്നേറ്റങ്ങളും മാധ്യമങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം.
അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാശിദ് ആൽ നുഐമിയാണ് ഗവൺമെന്റ് മീഡിയ ഓഫിസ് തുറക്കാൻ ഉത്തരവിട്ടത്. അജ്മാന്റെ മുന്നേറ്റങ്ങളും നേട്ടങ്ങളും ഫലപ്രദമായി ജനങ്ങളിൽ എത്തിക്കാൻ ഇതുവഴി സാധ്യമാകും.
അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദ്, കിരീടാവകാശി ശൈഖ് അമ്മാർ എന്നിവരുമായി ബന്ധപ്പെട്ട ആധികാരിക വാർത്തകൾ ദേശീയ, അന്തർദേശീയ മാധ്യമങ്ങളിലെത്തിക്കുക പുതിയ ഓഫിസ് വഴിയായിരിക്കും.
അജ്മാനിൽ നടപ്പാക്കുന്ന പുതിയ പദ്ധതികൾ, വികസന പ്രവർത്തനങ്ങൾ എന്നിവയുടെ വിവരങ്ങളും അജ്മാൻ ഗവൺമെന്റ് മീഡിയ ഓഫിസ് കൈകാര്യം ചെയ്യും. വിവിധ മാധ്യമ പ്ലാറ്റ്ഫോമുകളിൽ ആധുനിക സൗകര്യത്തോടെയായിരിക്കും ഓഫിസിന്റെ പ്രവർത്തനം.
അജ്മാനുമായി ബന്ധപ്പെട്ട മാധ്യമവാർത്തകളുടെ മേൽനോട്ടം, നിയന്ത്രണം എന്നിവയും പുതിയ സംവിധാനത്തിന് കീഴിലായിരിക്കും.
വിവിധ മേഖലകളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രോജക്ടുകളുമായും സംരംഭങ്ങളുമായും ബന്ധപ്പെട്ട മാധ്യമ സംവിധാനങ്ങള്‍ നിയന്ത്രിക്കാനും മേൽനോട്ടം വഹിക്കാനുമുള്ള അധികാരം ഈ ഓഫിസിനുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.