വി​ള​വി​ന്‍റെ പാ​ഠ​ങ്ങ​ളൊ​രു​ക്കി അ​ജ്മാ​ൻ ഹാ​ബി​റ്റാ​റ്റ് സ്കൂ​ള്‍

ആ​ധു​നി​ക വി​ദ്യാ​ഭ്യാ​സ​ത്തോ​ടൊ​പ്പം കാ​ര്‍ഷി​ക രീ​തി​ക​ള്‍ കൂ​ടി കു​ട്ടി​ക​ള്‍ക്ക് പ​ക​ര്‍ന്നു ന​ല്‍കു​ക​യാ​ണ് അ​ജ്മാ​നി​ലെ ഹാ​ബി​റ്റാ​റ്റ് സ്കൂ​ള്‍. സ്കൂ​ള്‍ മു​റ്റം ത​ന്നെ പ​ച്ച​പ്പ് കൊ​ണ്ട് നി​റ​ച്ചി​രി​ക്കു​ന്ന ഇ​വി​ടം ക്ലാ​സ് മു​റി​യി​ലി​രി​ക്കു​ന്ന കു​ട്ടി​ക​ള്‍ക്ക് പു​റ​ത്തെ ഹ​രി​താ​ഭം നി​റ​ഞ്ഞ മ​ന​സ്സോ​ടെ കാ​ണാ​നു​ള്ള അ​വ​സ​ര​വും ഒ​രു​ക്കു​ന്നു​ണ്ട്‌.

സ്കൂ​ളി​ലെ ഭൂ​രി​ഭാ​ഗം ക്ലാ​സ് മു​റി​ക​ളി​ല്‍ നി​ന്നും ഈ ​മ​നോ​ഹ​ര​മാ​യ കാ​ഴ്ച്ച കു​ട്ടി​ക​ള്‍ക്ക് ആ​സ്വ​ദി​ക്കാ​ന്‍ ക​ഴി​യും. ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യ​ട​ക്ക​മു​ള്ള വി​ദ്യാ​ഭ്യാ​സം പ​ക​ര്‍ന്ന് ന​ല്‍കു​മ്പോ​ഴും മ​നു​ഷ്യ​ന്‍ മ​ണ്ണി​ല്‍ ന​ട്ടു​വ​ള​ര്‍ത്തു​ന്ന വി​ഭ​വ​ങ്ങ​ള്‍ സ്വ​ന്ത​മാ​യി വി​ള​യി​ച്ചെ​ടു​ക്കാ​നു​ള്ള അ​റി​വും പ്രാ​യോ​ഗി​ക​മാ​യി പ​ക​ര്‍ന്നു ന​ല്‍കു​ക​യാ​ണ് സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍. ഹാ​ബി​റ്റാ​റ്റി​ന്‍റെ അ​ജ്മാ​നി​ലെ മൂ​ന്ന് സ്കൂ​ളു​ക​ളി​ലും കൃ​ഷി​യു​ടെ ബാ​ല പാ​ഠ​ങ്ങ​ള്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് പ​ക​ര്‍ന്നു ന​ല്‍കു​ന്നു​ണ്ട്. ഓ​രോ അ​ധ്യ​യ​ന വ​ര്‍ഷ​ത്തി​ലും നി​ര​വ​ധി വി​ഭ​വ​ങ്ങ​ളാ​ണ് ഇ​വി​ട​ങ്ങ​ളി​ല്‍ വി​ള​വെ​ടു​ക്കു​ന്ന​ത്. കു​ട്ടി​ക​ള്‍ ത​ന്നെ മ​ണ്ണ് ഉ​ഴു​ത് വി​ത്ത് ന​ട്ട്, വെ​ള്ള​വും വ​ള​വും ന​ല്‍കി വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​താ​ണ് ഈ ​വി​ഭ​വ​ങ്ങ​ള്‍. വി​ള​വെ​ടു​ക്കു​ന്ന വി​ഭ​വ​ങ്ങ​ള്‍ ആ​വ​ശ്യ​ക്കാ​ര്‍ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തും വി​ദ്യാ​ര്‍ഥി​ക​ള്‍ ത​ന്നെ​യാ​ണ്.

ഡി​ജി​റ്റ​ല്‍ സം​വി​ധാ​ന​ങ്ങ​ളി​ല്‍ ക​ണ്ണ് ന​ട്ടി​രി​ക്കു​ന്ന ആ​ധു​നി​ക യു​വ​ത​ക്ക് പ​ച്ച​പ്പി​ന്‍റെ ക​ണ്‍ കു​ളി​ര്‍മ്മ ന​ല്‍കു​ന്ന പു​തി​യ അ​ധ്യ​യ​ന രീ​തി​ക​ളാ​ണ് ഇ​വി​ടെ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. പു​തി​യ അ​ധ്യ​യ​ന വ​ര്‍ഷം ഏ​റെ പി​ന്നി​ടു​മ്പോ​ഴേ​ക്കും കു​ട്ടി​ക​ള്‍ അ​വ​രു​ടെ പ​രി​ശ്ര​മ​ങ്ങ​ളു​ടെ ഫ​ല​മെ​ന്നോ​ണം ഈ​യി​ടെ വി​വി​ധ​യി​നം പ​ച്ച​ക്ക​റി​ക​ള്‍ വി​ള​വെ​ടു​ത്തു.

വെ​ണ്ട, ക​ക്കി​രി, ചീ​ര മു​ത​ലാ​യ പ​ച്ച​ക്ക​റി​ക​ൾ ആ​ണ് ആ​ദ്യ​പ​ടി​യാ​യി വി​ള​വെ​ടു​ത്ത​ത്. സ്കൂ​ൾ ക്യാ​മ്പ​സ്സി​ൽ ത​ന്നെ ഹൈ​ടെ​ക് രീ​തി​യി​ൽ സ​ജ്ജീ​ക​രി​ച്ച ഗ്രീ​ൻ ഹൗ​സി​ൽ വി​ള​ഞ്ഞു നി​ൽ​ക്കു​ന്ന ക​ക്കി​രി വി​ള​വെ​ടു​ക്കു​വാ​ന്‍ ഏ​റെ ഉ​ത്സാ​ഹ​ത്തോ​ടെ​യാ​ണ് വി​ദ്യാ​ര്‍ഥി​ക​ള്‍ വ​ന്നെ​ത്തി​യ​ത്. എ​ല്ലാ അ​ധ്യ​യ​ന വ​ർ​ഷ​വും നി​ശ്ചി​ത സ​മ​യ​ങ്ങ​ളി​ൽ വി​ള​വെ​ടു​പ്പ് ന​ട​ന്നി​രു​ന്നു എ​ങ്കി​ലും കോ​വി​ഡി​ന് ശേ​ഷം കു​ട്ടി​ക​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി ഇ​റ​ങ്ങി​ത്തു​ട​ങ്ങി​യ​ത് ഈ ​വ​ർ​ഷം മു​ത​ലാ​ണ്.

വി​ള​വെ​ടു​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ൾ കു​ട്ടി​ക​ൾ ത​ന്നെ സ്കൂ​ൾ കൗ​ണ്ട​റി​ൽ ര​ക്ഷി​താ​ക്ക​ള്‍ക്കും സ​ന്ദ​ര്‍ശ​ക​ര്‍ക്കു​മാ​യി വി​ൽ​ക്കു​ക​യും അ​തി​ൽ നി​ന്നും ല​ഭി​ക്കു​ന്ന തു​ക കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വി​ന​യോ​ഗി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് പ​തി​വ്. പ​ഠ​ന​ത്തോ​ടൊ​പ്പം കൃ​ഷി​യും സാ​ങ്കേ​തി​ക വി​ദ്യ​യും സ​മ​ന്വ​യി​പ്പി​ക്കു​ന്ന പ​ഠ​ന രീ​തി​യാ​ണ് ഈ ​സ്കൂ​ൾ തു​ട​ർ​ന്ന് വ​രു​ന്ന​ത്. 1500ൽ ​ഏ​റെ മ​ര​ങ്ങ​ളാ​ലും ചെ​ടി​ക​ളാ​ലും സ​മൃ​ദ​മാ​ണ് ഈ ​സ്കൂ​ൾ ക്യാ​മ്പ​സ്.

Tags:    
News Summary - Ajman Habitat School brings together the lessons of the harvest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.