അജ്മാന്: 241 കോടി ദിർഹം മൂല്യമുള്ള 2022ലെ അജ്മാനിലെ ബജറ്റിന് സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി അംഗീകാരം നല്കി.
ബജറ്റ് വർഷത്തിൽ അടിസ്ഥാന വികസനം, കമ്യൂണിറ്റി സൗകര്യങ്ങൾ, പരിസ്ഥിതി എന്നിവക്ക് 39 ശതമാനം, സാമ്പത്തിക കാര്യങ്ങൾക്ക് 34 ശതമാനം, പൊതുസേവനങ്ങൾ 19 ശതമാനം, പൊതുക്രമവും സുരക്ഷയും എട്ട് ശതമാനം എന്നിങ്ങനെയാണ് വകയിരുത്തിയത്. 2022ലെ ബജറ്റ്, എമിറേറ്റിന്റെ ചരിത്രത്തിലെ വലിയ ബജറ്റാണ്. കഴിഞ്ഞ വർഷത്തെ ബജറ്റിനെക്കാൾ 17 ശതമാനം വർധനയാണ് ഇക്കുറിയുള്ളത്.
സന്തുഷ്ട സമൂഹവും സുസ്ഥിരമായ ഹരിത സമ്പദ്വ്യവസ്ഥയും സ്ഥാപിക്കാനുള്ള സർക്കാറിന്റെ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികളുടെ വീക്ഷണമാണ് അജ്മാൻ സർക്കാറിന്റെ ബജറ്റ് ഉൾക്കൊള്ളുന്നതെന്ന് അജ്മാൻ കിരീടാവകാശിയും അജ്മാൻ എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി പറഞ്ഞു. അജ്മാൻ സർക്കാർ പൗരന്മാരുടെ സന്തോഷത്തിന് മുൻഗണന നൽകുകയും എമിറേറ്റിന്റെ വികസനത്തിന് സംഭാവന നൽകാനുള്ള അവരുടെ താൽപര്യത്തെക്കുറിച്ച് ബോധവാന്മാരുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.