അജ്മാന്: എമിറേറ്റിലെ പൈതൃക പാത സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമി ഉദ്ഘാടനം ചെയ്തു. അജ്മാനിലെ വിവിധ പൈതൃക വിനോദസഞ്ചാര കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതാണ് പാത. അജ്മാൻ മ്യൂസിയം, ഹെറിറ്റേജ് ഡിസ്ട്രിക്റ്റ്, സാലിഹ് മാർക്കറ്റ്, നഖീൽ പ്രദേശത്തെ പൈതൃക കെട്ടിടങ്ങളും പിന്നിട്ട് അജ്മാന് കടൽത്തീരത്തേക്ക് നീളുന്നതാണ് പാത. പുരാതന ജീവിതരീതികളും അജ്മാന് നിവാസികളുടെ ഭൂതകാലവും പ്രതിഫലിപ്പിക്കുന്ന കാഴ്ചകൾ പാതയിൽ കാണാം. അജ്മാന് കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമി, ഭരണാധികാരിയുടെ ഭരണ-സാമ്പത്തികകാര്യ പ്രതിനിധി ശൈഖ് അഹമ്മദ് ബിൻ ഹുമൈദ് അൽ നുഐമി, ടൂറിസം വികസന മേധാവി ശൈഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ നുഐമി തുടങ്ങി നിരവധി പ്രമുഖരും പദ്ധതിയുടെ വിജയത്തിന് സംഭാവന നൽകിയ മുതിർന്ന പൗരന്മാർ, ഈ പ്രദേശത്തെ പഴയകാല താമസക്കാര്‍ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.