അജ്മാൻ ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ മാത്യു കുഴല്‍നാടന്‍  എം.എല്‍.എ സംസാരിക്കുന്നു

അജ്മാൻ ഇൻകാസ് കുടുംബ സംഗമം

അജ്മാൻ: അജ്മാൻ ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ അജ്മാന്‍ കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്‍റ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മാത്യു കുഴൽനാടൻ എം.എൽ.എ, ഡോ. വി.ടി. ഇഖ്ബാൽ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. നസീർ മുറ്റിച്ചൂർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഗീവർഗീസ് പണിക്കർ സ്വാഗതം പറഞ്ഞു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മുഹമ്മദ് ജാബിർ, അജ്മാൻ സോഷ്യൽ സെന്‍റർ പ്രസിഡന്‍റ് ജാസിം മുഹമ്മദ്‌, സെൻട്രൽ കമ്മിറ്റി സെക്രട്ടറി അഷറഫ് കരുനാഗപ്പള്ളി, ഗ്ലോബൽ കമ്മിറ്റി മെംബർ പി.ആർ ഉണ്ണികൃഷ്ണൻ എന്നിവർ ആശംസ പ്രസംഗം നടത്തി. പരീക്ഷയെ എങ്ങനെ നേരിടാം എന്ന വിഷയത്തില്‍ ഡോ. വി.ടി ഇഖ്ബാൽ കുട്ടികൾക്ക് ക്ലാസ്സെടുത്തു. യോഗത്തിന് വർക്കിങ് പ്രസിഡൻറ് റഫീഖ് മാനംകണ്ടത്ത്ത് നന്ദിപറഞ്ഞു.

Tags:    
News Summary - Ajman Incas Family Reunion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.