അജ്മാന്: അജ്മാൻ എമിറേറ്റിൽ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യയിലെ നിക്ഷേപകരെ ക്ഷണിക്കുന്നതായി അജ്മാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടർ ജനറൽ സലേം അൽ സുവൈദി.
ഇതുമായി ബന്ധപ്പെട്ട് അജ്മാന് ചേംബര്‍ ഓഫ് കോമേഴ്സുമായി ഇന്ത്യന്‍ കോൺസുലേറ്റ് അധികൃതർ ചര്‍ച്ച നടത്തി. ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെ സാമ്പത്തിക വാണിജ്യ കോൺസൽ കെ. കാളിമുത്തുവും സാലിം അൽ സുവൈദിയും ചർച്ച നടത്തി. സാമ്പത്തിക, നിക്ഷേപ സഹകരണത്തിനുള്ള സാധ്യതകളും വ്യാപാര വിനിമയത്തിന്റെ അളവ് വർധിപ്പിക്കുന്നതിനുള്ള വഴികൾ തുറക്കാൻ ലക്ഷ്യമിട്ട് സംയുക്ത ഫോറങ്ങൾ സംഘടിപ്പിക്കുന്നതിനെക്കുറിച്ചും ഇരുവരും ചര്‍ച്ചചെയ്തു. അജ്മാൻ എമിറേറ്റിൽനിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതി മൂല്യം 2022നെ അപേക്ഷിച്ച് 11 ശതമാനം വർധിച്ചു. 2021നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം പുനര്‍ കയറ്റുമതിയുടെ മൂല്യം 18 ശതമാനവും വർധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.