അജ്മാന്: യു.എ.ഇയുടെ അമ്പത്തിരണ്ടാം ദേശീയ ദിനം പ്രമാണിച്ച് അജ്മാന് നഗരസഭ പ്രഖ്യാപിച്ച പിഴയിളവ് സമയപരിധി ഈ മാസം 22ന് അവസാനിക്കും. ഈ വര്‍ഷത്തെ ദേശീയദിനത്തോടനുബന്ധിച്ച് 52 ശതമാനം പിഴയിളവാണ് അജ്മാന് നഗരസഭ പ്രഖ്യാപിച്ചിരുന്നത്. അജ്മാന് നഗരസഭയുമായി ബന്ധപ്പെട്ട പിഴകള്‍ക്കാണ് പിഴയിളവ്. 2023 ഡിസംബര്‍ രണ്ടു മുതല്‍ 2024 ജനുവരി 22 വരെയുള്ള 52 ദിവസത്തേക്കാണ് ഈ ആനുകൂല്യം അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ രണ്ടിനു മുമ്പുള്ള പിഴകള്‍ക്കു മാത്രമാണ് ഈ ആനുകൂല്യം ലഭ്യമാകുകയെന്ന് നഗരസഭ അറിയിപ്പില്‍ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.