അജ്മാന്: സുസ്ഥിരമായ നാളെക്കായി വഴിയോരങ്ങളിൽ തണല്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ച് അജ്മാന് നഗരസഭ. യു.എ.ഇയില്‍ നടപ്പാക്കുന്ന പ്ലാന്റിങ് വീക്കിന്റെ ഭാഗമായാണ് നടപടി. അജ്മാന് ജറഫിലെ ഫയര്‍ സ്റ്റേഷൻ ഓഫിസിന് സമീപത്തുള്ള റോഡിനു മധ്യഭാഗത്തുള്ള പ്രദേശത്താണ് നിരവധി തണല്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചത്. പ്രദേശത്തെ സ്കൂൾ കുട്ടികൾക്കും മരം നടലിന്റെ ഭാഗമാകാന്‍ അവസരം ലഭിച്ചു. അജ്മാന് നഗരസഭയുടെ ഉദ്യോഗസ്ഥരും ചടങ്ങിന് സാക്ഷിയായി. പ്ലാന്റിങ് വീക്കിനോടനുബന്ധിച്ച് 700 മീ. നീളത്തിലും 5,000 ചതുരശ്രമീറ്റർ വിസ്തൃതിയിലുമായി 3000 കുറ്റിച്ചെടികളും മരങ്ങളുമാണ് അജ്മാന് നഗരസഭ വെച്ചുപിടിപ്പിക്കുന്നത്. അജ്മാന് അല്‍ ജറഫ് സ്കൂളിലെ കുട്ടികളും നഗരസഭ അധികൃതരോടൊപ്പം സിവിൽ ഡിഫൻസ് സ്ട്രീറ്റിന്റെ സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായി.
കാർഷിക മേഖല സുസ്ഥിരമായി നിലനിർത്തുന്നതിനും കാർഷിക സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനുമായി നിരവധി പരിപാടികള്‍ പ്ലാന്റിങ് വീക്കിന്റെ ഭാഗമായി അജ്മാന് നഗരസഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.