അജ്മാൻ എണ്ണ ടാങ്ക് അപകടം മരിച്ച ബംഗ്ലാദേശിയുടെ മൃതദേഹം നാട്ടിലേക്ക്അജ്മാൻ: കഴിഞ്ഞദിവസം അജ്മാനിൽ എണ്ണ ടാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ട ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് ഹസന്റെ (26) മൃതദേഹം ശനിയാഴ്ച പുലർച്ചെയുള്ള എമിറേറ്റ്സ് എയർലൈൻസിൽ നാട്ടിലേക്ക് കൊണ്ടുപോകും. അജ്മാനിലെ ജറഫ് ഇൻഡസ്ട്രിയൽ ഏരിയയിലെ എണ്ണടാങ്ക് വെൽഡിങ് ജോലിക്കിടെയാണ് അപകടം നടന്നത്. അപകടത്തിൽ രണ്ട് ബംഗ്ലാദേശ് സ്വദേശികൾ മരിക്കുകയും മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
മതിയായ സുരക്ഷകൾ ഇല്ലാത്തതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. സലാം പാപ്പിനിശ്ശേരി, നിഹാസ് ഹാഷിം കല്ലറ, അബു ചേറ്റുവ എന്നിവരുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയാണ് മൃതദേഹം നാട്ടിലേക്ക് അയക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.