അജ്മാന്: ഗതാഗത നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും കാൽനടയാത്രക്കാർക്ക് മുൻഗണന നൽകുന്നതിനെക്കുറിച്ചും അജ്മാന് പൊലീസ് കാമ്പയിന് ആരംഭിച്ചു. റോഡ് ഉപയോക്താക്കളുടെ ട്രാഫിക് അവബോധം വർധിപ്പിക്കുന്നതിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. ഗതാഗത സുരക്ഷയുമായി ബന്ധപ്പെട്ട മൂന്നാമത് ഉപ കാമ്പയിനാണ് കാൽനട സുരക്ഷ എന്ന പേരില്‍ അവതരിപ്പിക്കുന്നത്.
കാൽനട യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങളെ ബഹുമാനിക്കുക, വാഹനം നിയന്ത്രിക്കാവുന്ന രീതിയിലുള്ള വേഗം പാലിക്കുക, അപകടം ഒഴിവാക്കുന്നതിന് റോഡില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, വാഹനമോടിക്കുമ്പോൾ ശ്രദ്ധയും ഏകാഗ്രതയും കാത്തുസൂക്ഷിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ പൊലീസ് നിര്‍ദേശിച്ചു.
കാൽനടക്കാര്‍ക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനുള്ള അവകാശത്തെ മാനിക്കാനും റോഡ് മുറിച്ചു കടക്കുമ്പോഴുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിനെക്കുറിച്ച് ഡ്രൈവർമാരെ ബോധവത്കരിക്കുന്നതിനുമാണ് ഈ കാമ്പയിനെന്ന് ട്രാഫിക്, പട്രോളിങ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ലഫ്റ്റനന്റ് കേണൽ റാശിദ് ഹുമൈദ് ബിന്‍ ഹിന്ദി പറഞ്ഞു. റോഡ് മുറിച്ചുകടക്കുന്നതിന്റെ പ്രാധാന്യം എല്ലാവരും മനസ്സിലാക്കേണ്ട ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.