അജ്മാൻ: കൊലപാതക കേസിൽ പ്രതിയെ നിമിഷങ്ങൾക്കകം പിടികൂടി അജ്മാൻ പൊലീസ്. ഏഷ്യൻ വംശജനാണ് അറസ്റ്റിലായത്. ബുധനാഴ്ച അജ്മാനിലെ റൗദയിലാണ് സംഭവം.
ഇരയുടെ താമസസ്ഥലത്ത് അതിക്രമിച്ച് കയറിയ പ്രതി വാതിൽ ഇടിച്ചുതുറക്കുന്ന ശബ്ദം കേട്ട് പ്രദേശവാസികൾ പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സംഭവസ്ഥലത്തെത്തുമ്പോൾ പ്രതി സ്വന്തം നാട്ടുകാരനെ ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു. ഉടൻ പിടികൂടിയ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്.
നാട്ടിൽവെച്ച് ഇരയുമായുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഇയാൾ നൽകിയ മൊഴി. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. പ്രതിയെ വേഗത്തിൽ പിടികൂടിയ കൺട്രോൾ റൂം വിഭാഗത്തിന്റെ നടപടിയെ അജ്മാൻ പൊലീസ് അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.