അജ്മാന്: അജ്മാൻ പൊലീസും അൽ അൻസാരി എക്സ്ചേഞ്ചും ചേർന്ന് ഇഫ്താർ ഭക്ഷണം വിതരണം ചെയ്തു. അജ്മാൻ പൊലീസ് ജനറൽ കമാൻഡും അൽ അൻസാരി എക്സ്ചേഞ്ചും ചേർന്നാണ് അജ്മാനിലെ അൽ ജുർഫിലെ വ്യവസായിക മേഖലയിൽ നോമ്പുതുറക്കുന്നവർക്കായി ഇഫ്താർ ഭക്ഷണ വിതരണം സംഘടിപ്പിച്ചത്.
അജ്മാൻ പൊലീസ് ഇഫ്താർ ഭക്ഷണം വിതരണം ചെയ്തുഅജ്മാൻ പൊലീസിന്റെ കമ്യൂണിറ്റി സംരംഭങ്ങളുടെ ഭാഗമായി 1,000 ഭക്ഷ കിറ്റുകൾ വിതരണം ചെയ്തു. സമൂഹവുമായുള്ള പൊലീസിന്റെ ബന്ധം ദൃഢമാക്കാൻ ലക്ഷ്യമിട്ടാണ് പുണ്യമാസത്തിൽ അജ്മാൻ പൊലീസ് ഇടക്കിടെ ഇത്തരം സംരംഭം സംഘടിപ്പിക്കുന്നതെന്ന് സാമ്പത്തികകാര്യ വകുപ്പ് ഡയറക്ടർ കേണൽ ഖൽഫാൻ നാസർ അൽ സുവൈദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.