അജ്മാൻ: അപകടത്തിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന പ്രവാസിയായ രോഗിയെ നാട്ടിലേക്ക് പോകാൻ സഹായിച്ച് അജ്മാൻ പൊലീസ്. 57കാരനായ ഏഷ്യൻ വംശജനാണ് അജ്മാൻ പൊലീസിന്റെ കാരുണ്യത്തിൽ കുടുംബത്തിനൊപ്പം ചേരാൻ അവസരം ലഭിച്ചത്. അപകടത്തില്‍ ഇദ്ദേഹത്തിന് അംഗവൈകല്യം സംഭവിക്കുകയായിരുന്നു.
മൂന്ന് വര്‍ഷത്തോളം ചികിത്സയിലായിരുന്നു. തുടര്‍ ചികിത്സക്കായി നാട്ടിലേക്ക് പോകാനും കുടുംബത്തിന്റെ പരിചരണം ലഭിക്കുവാനും ഇദ്ദേഹം ആഗ്രഹിച്ചിരുന്നു. വിവരം അറിഞ്ഞ അജ്മാന് പൊലീസ് ഇദ്ദേഹത്തെ ജന്മനാട്ടില് എത്തിക്കാന്‍ സൗകര്യമൊരുക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി അജ്മാന് മസ്ഫൂത്തിലെ ശൈഖ് ഖലീഫ ആശുപത്രി, ദുബൈ വിമാനത്താവളം, ഇദ്ദേഹത്തിന്റെ മാതൃരാജ്യത്തെ വിമാനത്താവളം എന്നിവയുമായി ബന്ധപ്പെട്ട് യാത്രക്കുള്ള നടപടിക്രമങ്ങള്‍ അജ്മാൻ പൊലീസ് എകോപിപ്പിക്കുകയായിരുന്നെന്ന് അജ്മാന് കമ്യൂണിറ്റി പൊലീസ് ഡിപ്പാർട്മെന്റ് മേധാവി ഫാത്തിമ ഉബൈദ് അൽ ശംസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.