അജ്മാൻ: വീട്ടിലെ സുരക്ഷാ കാമറകളിലെ ദൃശ്യങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് അജ്മാൻ പൊലീസ് മുന്നറിയിപ്പ് നല്കി. ഗാർഹിക സുരക്ഷാ കാമറകളുടെ പ്രാധാന്യത്തെക്കുറിച്ചും ദൃശ്യങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതിനെക്കുറിച്ചും പൊതുജനങ്ങളെ ബോധവത്കരിക്കാനായി അജ്മാൻ പൊലീസ് 'വീടുകളുടെ കണ്ണുകൾ' എന്ന പേരിൽ ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു.
പൊലീസിന്റെ മീഡിയ ആൻഡ് പബ്ലിക്ക് റിലേഷൻസ് വിഭാഗമാണ് കാമ്പയിൻ ആരംഭിച്ചിരിക്കുന്നത്. ഹോം കാമറകൾ സ്ഥാപിച്ചും അതിലെ അംഗങ്ങളുടെ സ്വകാര്യത കാത്തുസൂക്ഷിച്ചും സമൂഹത്തിന്റെ സുരക്ഷയും സംരക്ഷണവും വർധിപ്പിക്കാനുള്ള പൊലീസിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് കാമ്പയിൻ നടത്തുന്നതെന്ന് മീഡിയ ആൻഡ് പബ്ലിക്ക് റിലേഷൻസ് വകുപ്പ് മേധാവി മേജർ നൂറ സുൽത്താൻ അൽ ഷംസി പറഞ്ഞു.
സുരക്ഷയെ ബാധിക്കുന്നതോ ഭീഷണിപ്പെടുത്തുന്നതോ ആയ എന്തും പ്രസിദ്ധീകരിക്കുന്നത് നിയമം നിരോധിക്കുന്നുണ്ടെന്നും സുരക്ഷ വർധിപ്പിക്കാനും കുടുംബത്തെ സംരക്ഷിക്കാനുമാണ് ഹോം കാമറകൾ സ്ഥാപിക്കുന്നതെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.