അജ്മാന്‍: അജ്മാന്‍ പൊലീസ് സേവനങ്ങള്‍ ഇനി വാട്‌സ്ആപ്് വഴിയും ലഭ്യമാകും. ഉപഭോക്തൃ സംതൃപ്തി വർധിപ്പിക്കുന്നതിനായി സേവനങ്ങള്‍ക്ക് വാട്‌സ്ആപ് വഴി ബന്ധപ്പെടാമെന്ന് അജ്മാന്‍ പൊലീസ് ഇലക്ട്രോണിക് സർവിസസ് ആൻഡ് കമ്യൂണിക്കേഷൻസ് വിഭാഗം മേധാവി ലഫ്റ്റനൻറ് കേണൽ ഖലീൽ ഇബ്രാഹിം അൽ ഹമ്മദി പറഞ്ഞു.
0097167034000 എന്ന വാട്‌സ്ആപ് നമ്പറില്‍ ഇംഗ്ലീഷില്‍ 'ഹലോ' എന്നോ അറബിയില്‍ 'മര്‍ഹബ' എന്നോ ആദ്യം ടൈപ് ചെയ്യുക. ട്രാഫിക് സേവനങ്ങൾ, സുരക്ഷാ സേവനങ്ങൾ, ജയിലുമായി ബന്ധപ്പെട്ട സേവനങ്ങള്‍, പോലീസ് സ്റ്റേഷൻ ലൊക്കേഷനുകൾ, പൊതുവായ അന്വേഷണങ്ങൾ എന്നിവയ്ക്കുള്ള എല്ലാ മാര്‍ഗനിര്‍ദേശങ്ങളും ഈ സംവിധാനം വഴി ലഭിക്കും. അറബിയില്‍ ലഭിക്കുന്ന സന്ദേശങ്ങള്‍ ഇംഗ്ലീഷിലേക്ക് മാറ്റാന്‍ EN ടൈപ്പ് ചെയ്‌താല്‍ മതിയാകും. കീവേഡോ നമ്പറുകളോ ടൈപ് ചെയ്ത് നല്‍കുന്നതിനനുസരിച്ചാണ് മാര്‍ഗനിര്‍ദേശങ്ങള്‍ മുന്നോട്ടു പോകുന്നത്. ഉപയോക്താക്കൾക്ക് നടപടിക്രമങ്ങളുടെ സമയം സുഗമമാക്കാൻ ഈ സേവനം ഏറെ ഉപകരിക്കുമെന്നും അജ്മാന്‍ പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.