അജ്മാന്‍ : നഷ്ടപ്പെട്ട ബാലനെ അജ്മാന്‍ പൊലീസ് രക്ഷിതാക്കളെ തിരികെ ഏല്‍പ്പിച്ചു. രണ്ടു വയസുകാരനായ ഏഷ്യന്‍ ബാലനെയാണ് പൊലീസ് രക്ഷപ്പെടുത്തിയത്. കൂടെയാരുമില്ലാതെ പുറത്ത് ബാലനെ കണ്ട സ്വദേശി യുവാവ് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന്‍ സ്ഥലത്തെത്തിയ കമ്മ്യുണിറ്റി പൊലീസ് സ്വദേശി യുവാവില്‍ നിന്ന് കുട്ടിയെ സ്വീകരിച്ചു. എന്നാല്‍ കുട്ടിക്ക് അറബി അറിയാത്തത് അല്‍പ നേരത്തേക്ക് പോലീസിനെ കുഴക്കി.
കുട്ടിക്ക് ആവശ്യമായ ഭക്ഷണവും കളിപ്പാട്ടവും എത്തിച്ചു നല്‍കി പൊലീസ് ആശ്വസിപ്പിച്ചിരുത്തി.
തുടര്‍ന്ന്‍ കുട്ടിയുമായി പൊലീസ് നടത്തിയ തെരച്ചിലില്‍ അല്‍ ബുസ്താന്‍ പ്രദേശത്ത് നിന്ന് മാതാപിതാക്കളെ കണ്ടെത്തി. മാതാവ് അടുക്കളയില്‍ തിരക്കിലായിരുന്ന സമയത്ത് ബാലന്‍ വീട്ടിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു. കുഞ്ഞിനെ തിരികെ ലഭിക്കാൻ കാരണമായ സ്വദേശി യുവാവിനും പൊലീസിനും രക്ഷിതാക്കൾ നന്ദി പറഞ്ഞു. കുഞ്ഞുങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും രക്ഷിതാക്കൾ ജാഗരൂകരായിരിക്കണമെന്നും കമ്മ്യുണിറ്റി പൊലീസ് മേധാവി മേജര്‍ മുഹമ്മദ് അല്‍ സുവൈദി ജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.