അജ്മാന്‍ : ഗതാഗത സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള പരിശ്രമത്തിെൻറ ഭാഗമായി ‘പിഴ രഹിത ദിനം’ എന്ന പേരില്‍ അജ്മാന്‍ പൊലീസ് കാമ്പയിന്‍ സംഘടിപ്പിച്ചു. സുരക്ഷാ മുൻകരുതലുകൾ എടുക്കുന്നതിനും ലംഘനങ്ങൾ ഒഴിവാക്കുന്നതിനുമുള്ള പ്രാധാന്യത്തെ കുറിച്ച് പൊതുജനത്തിന് അവബോധം ഉയർത്താനുള്ള ബോധവത്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമാണ് ഈ കാമ്പയിന്‍.
പൊതുജനങ്ങളെ ബോധവത്ക്കരിക്കുക , ഉപയോക്താക്കളേയും നിയമലംഘകരേയും ഗതാഗത നിയമലംഘനങ്ങൾ ഒഴിവാക്കുന്നതിന് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യങ്ങളാണ് കാമ്പയിന് പിന്നിലെന്ന് അജ്മാന്‍ പൊലീസ് ട്രാഫിക് ആൻറ് പട്രോൾസ് വകുപ്പ് മേധാവി മേജര്‍ ജനറല്‍ ഫുവാദ് യുസഫ് അല്‍ ഖാജ പറഞ്ഞു. ജനങ്ങളുടെ സുരക്ഷ മുന്‍ നിര്‍ത്തിയുള്ള ഈ കാമ്പയിന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും അദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.