ദുബൈ: നിരന്തരം ബോധവത്കരണവും കാമ്പയിനുകളും നടത്തിയിട്ടും അറുതിയില്ലാതെ തുടരുന ്ന റോഡപകടങ്ങൾക്കും നിയമലംഘനങ്ങൾക്കും അന്ത്യം കുറിക്കാൻ പുതിയ പദ്ധതിയൊരുക്കി അജ്മാൻ പൊലീസ്. റോഡ് സുരക്ഷ നിരീക്ഷിക്കുന്നതിനും നിയമലംഘകരായ ഡ്രൈവർമാരെ പാഠം പഠിപ്പിക്കുന്നതിനുമായി ഡ്രോണും ഹെലികോപ്ടറും പൊലീസും ഒരുക്കിയ ആകാശത്തുനിന്ന് റോഡ് നിരീക്ഷണം നടത്താനുള്ള തയാറെടുപ്പിലാണ് അജ്മാൻ െപാലിസ്.
ഹെലികോപ്ടർ പൊലീസ് പ്രവർത്തനത്തിലൂടെ അപകടങ്ങൾക്കിടയാക്കുന്ന നിയമലംഘകരായ ഡ്രൈവർമാരെ കണ്ടെത്തി അർഹമായി ശിക്ഷ ഉറപ്പാക്കാൻ സാധിക്കുമെന്ന് അജ്മാൻ ട്രാഫിക് വകുപ്പ് ഡയറക്ടർ ലഫ്. കേണൽ സെയ്ഫ് അബ്്ദുല്ല അൽ ഫലാസി പറഞ്ഞു. ആഭ്യന്തര വകുപ്പിന് കീഴിെല സുരക്ഷാ വിഭാഗം ഡയറക്ടറേറ്റിലെ എയർ വിങ്ങുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ട്രാഫിക് വകുപ്പ് നേരിട്ട് എമിറേറ്റിലെ വിവിധ റോഡുകളിൽ ഡ്രോൺ പട്രോളിങ് സംഘടിപ്പിക്കുന്നുണ്ട് - അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം മാത്രം 470 ജീവനുകളാണ് റോഡിൽ പൊലിഞ്ഞത്. ഗുരുതരവും അല്ലാത്തതുമായ 3,712 റോഡപകടങ്ങളും സംഭവിച്ചതായാണ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.