അജ്മാന്: അജ്മാന് പൊലീസ്, സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട 103 തടവുകാരെ മോചിപ്പിക്കുന്നു. ഈദുല്‍ ഫിത്ര് പ്രമാണിച്ചാണ് നടപടി.
സാമൂഹിക സംഘടനകളുടെ സഹായത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട തടവുകാരുടെ മോചനത്തിന് 50 ലക്ഷം ദിര്‍ഹം ജീവകാരുണ്യ സംഘടനകളുടെ സഹായത്തോടെ ചെലവഴിക്കും. അജ്മാന് പൊലീസ് നടത്തുന്ന കാമ്പയിന്റെ ഭാഗമായാണ് നടപടി.
സാമ്പത്തിക പ്രശ്നങ്ങളുള്ള സ്ഥിരതാമസക്കാരായ തടവുകാരെ സഹായിക്കാനാണ് ഈ സംരംഭമെന്ന് കറക്ഷനൽ ഇൻസ്റ്റിറ്റ്യൂഷൻ ഡിപ്പാർട്മെന്റ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ മുഹമ്മദ് മുബാറക് അൽ ഗഫ്ലി പറഞ്ഞു.
സാമ്പത്തിക വിഷയങ്ങളുമായി ബന്ധപ്പെട്ട് ജയിലിലായി തുക തിരിച്ചടക്കാന്‍ കഴിവില്ലാത്തവരെ സഹായിക്കാനാണ് അജ്മാന് പൊലീസ് ഈ കാമ്പയിന് ഉപയോഗപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.