ഉപഭോക്താവിനൊപ്പം ഒരു മണിക്കൂർ പദ്ധതിയുമായി അജ്മാന്‍ പൊലീസ്

അജ്മാന്‍: ഉപഭോക്താക്കളുടെ വിലപ്പെട്ട അഭിപ്രായം തേടി അജ്മാന്‍ പൊലീസ്. ഇതിന്‍റെ ഭാഗമായി വെഹിക്കിൾസ് ആൻഡ് ഡ്രൈവേഴ്‌സ് ലൈസൻസിങ് സർവിസസ് സെന്‍ററിൽ 'ഉപഭോക്താവിനൊപ്പം ഒരു മണിക്കൂർ' എന്ന പദ്ധതി നടപ്പാക്കുകയാണ് അജ്മാന്‍ പൊലീസ്. ഇതു വഴി ഉപഭോക്തൃ സംതൃപ്തി വർധിപ്പിക്കുക എന്നതാണ് പൊലീസ് ലക്ഷ്യമിടുന്നത്. ഉപഭോക്താക്കളുടെ സംതൃപ്തിയും സന്തോഷവും വർധിപ്പിക്കുന്നതിനും അവരുടെ ആവശ്യങ്ങളും അഭിലാഷങ്ങളും നിറവേറ്റുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതി. ഉപഭോക്താക്കളുടെ വിലപ്പെട്ട അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കുക വഴി മികച്ച സേവനം ഒരുക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തൽ. കേന്ദ്രം നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തി ഉപഭോക്തൃ സംതൃപ്തിയും സന്തോഷവും വർധിപ്പിക്കാനുള്ള അജ്മാൻ പൊലീസിന്‍റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ സംരംഭം നടപ്പാക്കുന്നതെന്ന് വെഹിക്കിൾസ് ആൻഡ് ഡ്രൈവേഴ്‌സ് ലൈസൻസിങ് ഡിപ്പാർട്മെന്‍റ് ഡെപ്യൂട്ടി ഡയറക്ടർ ലെഫ്. കേണൽ അബ്ദുല്ല ഹുമൈദ് അൽ മത്രൂഷി പറഞ്ഞു.

തുറന്ന സെഷനിൽ ഉപഭോക്താവിനോടൊപ്പമിരുന്ന് അവരുടെ നിർദേശങ്ങളും നിരീക്ഷണങ്ങളും ശ്രദ്ധിക്കുകയും കേന്ദ്രത്തിൽ നൽകുന്ന സേവനങ്ങളെക്കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നു. വെഹിക്കിൾസ് ലൈസൻസിങ് വിഭാഗം മേധാവി ക്യാപ്റ്റൻ അലി മുഹമ്മദ് അൽ നുഐമി, ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ട് ഫോളോ അപ്പ് ഡയറക്ടർ ക്യാപ്റ്റൻ അബ്ദുല്ല റാഷിദ് അബ്ദുല്ല ബിൻ ഹംദ എന്നിവരുടെ സാന്നിധ്യത്തിൽ ലെഫ്. കേണൽ അബ്ദുല്ല ഹുമൈദ് അൽ മത്രൂഷി ആളുകളുമായി ഒരു മണിക്കൂർ തുറന്ന ചര്‍ച്ച നടത്തി. ഉപഭോക്താക്കള്‍ അഭിമുഖീകരിക്കുന്ന വിഷയങ്ങളും അവരുടെ നിർദേശങ്ങളും ആശയങ്ങളും വെല്ലുവിളികളും ശ്രദ്ധിക്കുകയും ഉചിതമായ പരിഹാരങ്ങൾക്ക് വേണ്ട സംവിധാനം ഒരുക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

Tags:    
News Summary - Ajman Police with an hour plan with the customer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.