അജ്മാന്: ഗതാഗത സുരക്ഷ വര്‍ധിപ്പിക്കുന്നതിെൻറ ഭാഗമായി അജ്മാന് പൊലീസ് റോഡ് സുരക്ഷ കാമ്പയിന് സംഘടിപ്പിക്കുന്നു. റോഡില്‍ സുരക്ഷിതമായ യാത്ര ഒരുക്കുന്നതിന് കാൽനടക്കാരെയും ഡ്രൈവര്‍മാരെയും ബോധവത്കരിക്കുന്നതിന് 'കാൽനടക്കാരുടെയും ഡ്രൈവർമാരുടെയും അപകടങ്ങളിൽനിന്നുള്ള സുരക്ഷ' എന്ന പേരിലാണ് കാമ്പയിന്. മൂന്ന് മാസം നീളും. കാൽനടക്കാർ റോഡ് മുറിച്ച് കടക്കുമ്പോഴുണ്ടാകുന്ന അപകടങ്ങൾ കുറക്കുക, കാൽനടക്കാർ റോഡ് മുറിച്ച് കടക്കുമ്പോള്‍ ഗതാഗത നിർദേശങ്ങൾ പാലിക്കേണ്ടതിെൻറ പ്രാധാന്യത്തെക്കുറിച്ച് ഡ്രൈവർമാരെയും റോഡ് ഉപയോക്താക്കളെയും ബോധവത്കരിക്കുക എന്നിവയാണ് ലക്ഷ്യം. കാല്‍നടക്കാര്‍ക്ക് അവബോധം സൃഷ്ടിക്കുന്നതിന് അറബിയിലും ഇംഗ്ലീഷിലും തയാറാക്കിയ ലഘുലേഖകള്‍ വിതരണം ചെയ്യും.
വാഹനമോടിക്കുമ്പോൾ കാൽനടക്കാര്‍ക്കായി നിശ്ചയിച്ച മേഖലകളെ മാനിക്കുക, നഗരങ്ങളിൽ നിശ്ചിത വേഗ പരിധികൾ പാലിക്കുക എന്നിവ വഴി അപകടങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ കഴിയുമെന്ന് അജ്മാൻ പൊലീസ് ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്മെന്റ് ഡയറക്ടർ ലെഫ്. കേണൽ സെയ്ഫ് അബ്ദുല്ല അൽ ഫലാസി പറഞ്ഞു. കാൽനടക്കാർക്ക് അവർക്കായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ സുരക്ഷിതമായി കടന്നുപോകേണ്ടതിെൻറ ആവശ്യകതയെക്കുറിച്ച് ബോധവത്കരിക്കുക, കാൽനട ലൈനുകൾ, ക്രോസിങ്ങുകൾ, പാലങ്ങൾ എന്നിവ ഉപയോഗിക്കാൻ പ്രേരിപ്പിക്കുക എന്നതും കാമ്പയിൻ ലക്ഷ്യമിടുന്നുെണ്ടന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.